Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെറുകിട കയർ ഫാക്ടറി...

ചെറുകിട കയർ ഫാക്ടറി കത്തിനശിച്ചു

text_fields
bookmark_border
മണ്ണഞ്ചേരി: ചെറുകിട കയർ ഫാക്ടറി കത്തി നശിച്ചു. ആര്യാട് പഞ്ചായത്ത് ആറാം വാർഡിൽ തൂശത്ത് വീട്ടിൽ രമേശ​െൻറ ഉടമസ്ഥതയിെല കയർ ഫാക്ടറിയാണ് കത്തിനശിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കയർ ഫാക്ടറിയിൽ തീ ശ്രദ്ധയിൽപെട്ട കുട്ടികളാണ് ആളുകളെ വിളിച്ചുകൂട്ടിയത്. ഇവർ ഉടൻ പൊലീസിനെയും മറ്റും വിവരം അറിയിച്ചു. ആലപ്പുഴയിൽനിന്ന് രണ്ട് ഫയർ യൂനിെറ്റത്തി നാട്ടുകാരുടെ സഹായത്തോടെ തീയണക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 40 കെട്ട് ചകിരിയും തടുക്കുകളും ഫാക്ടറിയും കത്തി നശിച്ചു. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story