Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിറന്ന മണ്ണിൽനിന്ന്...

പിറന്ന മണ്ണിൽനിന്ന് പറിച്ചെറിഞ്ഞശേഷമാണ് പകരം ഭൂമിയെന്ന ഔദാര്യം (സി.എസ് മുരളി, സർഫാസി വിരുദ്ധ സമരസമിതി ചെയർമാൻ)

text_fields
bookmark_border
സ്വന്തം കിടപ്പാടത്തിനായി മരണംവരെയും സമരം ചെയ്യാൻ തയാറായ ആളാണ് പ്രീത ഷാജി. സർഫാസിയിൽ കുരുങ്ങിയ ഒരുപാട് ജീവിതങ്ങൾക്കുവേണ്ടിയായിരുന്നു ആ സമരം. അതിനൊപ്പം നിൽക്കുകയാണ് പൊതുസമൂഹത്തോട് ചെയ്യാവുന്ന ശരിയെന്ന് സർഫാസി ബാങ്ക് ജപ്തി വഞ്ചനക്കെതിരായ സമരസമിതിക്ക് ബോധ്യമുണ്ടായിരുന്നു. സമരസമിതിയുടെ നിരന്തര ഇടപെടലാണ് ഇത്രയെങ്കിലും കാര്യങ്ങൾ അനുകൂലമാക്കിയത്. 2017ലായിരുന്നു പ്രീതക്കെതിരായ ആദ്യ ജപ്തി നടപടി. ബാങ്കും റിയൽ എസ്േറ്ററ്റ് സംഘവും കുടിയിറക്കാനെത്തിയപ്പോൾ പ്രീതയുടെ ഭർത്താവ് ഷാജിയുടെ അമ്മ ഹൃദയാഘാതംമൂലം മരിച്ചു. റിയൽ എസ്റ്റേറ്റ് സംഘം മുടക്കിയ 37,80,000 രൂപ പലിശ സഹിതം 60 ലക്ഷം രൂപയായി തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുനൽകിയിട്ടും സംഘം പിന്മാറിയില്ല. തുടർന്നാണ് നാട്ടുകാരുടെ പിന്തുണയോടെ ചിതയൊരുക്കി പ്രീത ഷാജിയും കുടുംബവും സമരം ചെയ്തത്. അതിനുപിന്നാലെ സർക്കാറി​െൻറ പ്രതിനിധിയായി ജില്ല കലക്ടർ ഇടപെട്ട് ജപ്തി ചെയ്യില്ലെന്ന് ഉറപ്പ് നൽകി പ്രീതയെ സമരത്തിൽനിന്ന് പിന്തിരിപ്പിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില പോലും കൽപിച്ചില്ല. ന്യായമായി ചർച്ചചെയ്ത് പരിഹരിക്കാൻ കഴിയുന്ന പ്രശ്നം, റിയൽ എസ്റ്റേറ്റ് സംഘം ബാങ്കി​െൻറ ഒത്താശയോടെ കുടിയിറക്കാൻ പൊലീസ് സംരക്ഷണം തരുന്നില്ലെന്നാരോപിച്ച് ൈഹകോടതിയിൽ കോടതിയലക്ഷ്യ ഹരജി നൽകി. തുടർന്നാണ് കൂടുതൽ പൊലീസ് സംരക്ഷണത്തോടെ കുടിയിറിക്കാൻ ൈഹകോടതി ഉത്തരവുണ്ടായത്. ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്ത് സമരസമിതിയുടെ നേതൃത്വത്തിലുള്ളവരെ ആറുമാസേത്തക്ക് സ്ഥലത്തേക്ക് പ്രവേശിക്കരുതെന്ന് വിലക്കും വന്നതോടെ റിയൽ എസ്റ്റേറ്റ് സംഘത്തിന് വസ്തു കൈവശെപ്പടുത്താൻ അനുകൂലമായ സാഹചര്യമുണ്ടായി. ഈ സാഹചര്യത്തിൽ പ്രീതക്ക് വീണ്ടും നിരാഹാരം തുടരേണ്ടിവന്നു. സർക്കാർ രണ്ടാംവട്ടവും കുടിയിറക്കിെല്ലന്ന് ഉറപ്പുകൊടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചതോടെ സമരം അവസാനിപ്പിച്ചു. പക്ഷേ പ്രശ്നപരിഹാരം അകലെയായിരുന്നു. ഭൂമാഫിയക്ക് നേതൃത്വം കൊടുക്കുന്ന പ്രാദേശിക രാഷ്ട്രീയ നേതാവി​െൻറ വീട്ടിലേക്ക് ഒക്ടോബറിൽ കുടിയിറക്കിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സമരസമിതി ലോങ്മാർച്ച് നടത്തി. ധനമന്ത്രി തോമസ് െഎസക് വിളിച്ചുചേർത്ത രണ്ട് ചർച്ചയും 'അരസ​െൻറ് പോലും കൊടുക്കുകയില്ലെന്ന' റിയൽ എസ്റ്റേറ്റ് മാഫിയയുടെ പിടിവാശിക്ക് മുന്നിൽ പരാജയപ്പെട്ടു. പ്രളയകാലത്ത് ആലങ്ങാട്ട് എട്ട് സ​െൻറും 10 ലക്ഷവും തരാമെന്ന് റിയൽ എസ്റ്റേറ്റ് മാഫിയ കോടതിയെ അറിയിച്ചു. തുടർന്ന് കോടതിയിലെത്തി പ്രീതക്ക് വാദം ബോധിപ്പിക്കേണ്ടിവന്നു. ഡി.ആർ.ടിയിലെ അവിഹിത ഇടപാടുകളെക്കുറിച്ച് സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, കോടതി അതൊന്നും പരിഗണിച്ചില്ല. 'ഉദാരമനസ്കരായ' റിയൽ എസ്റ്റേറ്റുകാർ വെച്ചുനീട്ടിയ പകരം ഭൂമിയും 10 ലക്ഷവും മേടിച്ച് കുടിയിറങ്ങണമെന്നായിരുന്നു കോടതിയുടെ തീർപ്പ്. പെറ്റുവീണ് വളർന്ന പൂർവാർജിത ഭൂമിയിൽ തെരുവിലെറിയപ്പെട്ടവർക്ക് ഇതാണ് നീതി. പകരം ഭൂമിയെന്ന റിയൽ എസ്റ്റേറ്റ് ഔദാര്യത്തേക്കാൾ അഭികാമ്യം മരണമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story