Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗജ ചുഴലിക്കാറ്റ്​:...

ഗജ ചുഴലിക്കാറ്റ്​: ത​മി​ഴ്​​നാ​ടി​ന്​ 353.7 കോ​ടി കേ​ന്ദ്ര ഇ​ട​ക്കാ​ല ധ​ന​സ​ഹാ​യം

text_fields
bookmark_border
കർഷക ആത്മഹത്യ തുടരുന്നു ചെന്നൈ: ഗജ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായ തമിഴ്നാടിന് കേന്ദ്ര സർക്കാർ ദുരിതാശ്വാസസഹായമായി 353.7 കോടി രൂപ അനുവദിച്ചു. ഇത് ഇടക്കാല സഹായമാണെന്നും ബാക്കി തുക കേന്ദ്ര സംഘത്തി​െൻറ സന്ദർശന റിപ്പോർട്ട് പരിശോധിച്ചശേഷം അനുവദിക്കുമെന്നും കേന്ദ്രം അറിയിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തി​െൻറ സഹായം ലഭ്യമാക്കും. പ്രധാനമന്ത്രി ആവാസ് യോജന വഴി വീടുകൾ നിർമിച്ചുനൽകും. കാർഷിക മേഖലയിലെ നാശം കണക്കിലെടുത്ത് തൈകളും വിത്തുകളും നൽകും. നവംബർ 15നുണ്ടായ ഗജ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിലെ 12 ജില്ലകളിലാണ് നാശം വിതച്ചത്. 15,000 കോടി രൂപയുടെ ധനസഹായമാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. അതിനിടെ, ഞായറാഴ്ച തഞ്ചാവൂരിൽ കരിമ്പുകർഷകനായ ചോഴഗിരിപട്ടി സാമിക്കണ്ണു (54) ആത്മഹത്യ ചെയ്തു. ത​െൻറ ഒന്നര ഏക്കറിലെ കരിമ്പുകൃഷി പൂർണമായും നശിച്ചതിനെ തുടർന്ന് ഇദ്ദേഹം മാനസികമായി തകർന്നിരുന്നു. തഞ്ചാവൂർ ജില്ലയിൽ മാത്രം ഗജ ചുഴലിക്കാറ്റിനുശേഷം നടന്ന മൂന്നാമത്തെ കർഷക ആത്മഹത്യയാണിത്. കെ. രാജേന്ദ്രൻ
Show Full Article
TAGS:LOCAL NEWS 
Next Story