Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.ജെ.പിയും...

ബി.ജെ.പിയും സി.പി.എമ്മും കള്ളക്കളി കളിക്കുന്നു -പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
കോഴിക്കോട്: ഭരണനേട്ടം ഒന്നും കാണിക്കാനില്ലാത്തതിനാൽ സി.പി.എം ബി.ജെ.പിയുമായി ചേർന്ന് സംസ്ഥാനത്ത് കള്ളക്കളി കളിക്കുകയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുസ്‌ലിം യൂത്ത്‌ലീഗ് യുവജനയാത്രയുടെ കോഴിക്കോട് ജില്ല സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൂണ്ടിക്കാണിക്കാൻ ഒരു പ്രോജക്ടുപോലും ഇൗ ഭരണത്തിൽ ഇല്ല. ഒാഖിയും പ്രളയവും കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയാണ് സംസ്ഥാനത്തുണ്ടായത്. പ്രളയം മഹാദുരന്തമാക്കി മാറ്റിയത് ഇടതുപക്ഷ സർക്കാറാണ്. ആശ്രിതനിയമന വിവാദത്തിൽ സർക്കാറിന് മറുപടിയില്ല. അവസാനം എ​െൻറ കുട്ടിക്ക് നിയമനം നൽകി എന്നു പറയേണ്ടിവന്നു. കേരളത്തിൽ തങ്ങളും ബി.ജെ.പിയും മാത്രമേ ഉള്ളൂ എന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നത്. ബി.ജെ.പിക്ക് ആവശ്യം സുരേന്ദ്രനെ ജയിലിൽ കിടത്തലാണ്. നേതാവായി ഉയരാനാണ് അദ്ദേഹത്തി​െൻറ ശ്രമം. ഇതിന് സി.പി.എമ്മി​െൻറ സഹായവുമുണ്ട്. കൈയൂക്കുെകാണ്ടാണ് എസ്.എഫ്.െഎ സീറ്റുപിടിക്കുന്നെതന്നും നാലു വാർഡുകളിലെ തെരഞ്ഞെടുപ്പ് ഫലം കണ്ട് സി.പി.എം നെഗളിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കർഷകറാലിയെക്കുറിച്ചും നോട്ടുനിരോധനത്തെപ്പറ്റിയുമൊന്നും മോദിക്ക് ഒന്നും പറയാനില്ല. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനദ്രോഹനയങ്ങള്‍ പിന്തുടരുന്ന കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സര്‍ക്കാറുകളില്‍ പ്രതീക്ഷയില്ലെന്നും അവരെ താഴെയിറക്കാതെ മുസ്‌ലിം യൂത്ത്‌ ലീഗിന് വിശ്രമമില്ലെന്നും ഹൈദരലി തങ്ങൾ പറഞ്ഞു. മോദി ഭരണത്തിൽ അടിമുടി ആശയക്കുഴപ്പമാെണന്ന് ദേശീയ പ്രസിഡൻറ് പ്രഫ. കെ.എ. ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. ജുഡീഷ്യറിയിലും സി.ബി.െഎയിലും വരെ ആശയക്കുഴപ്പമാണ്. ജനങ്ങളെ ഒന്നിപ്പിക്കുന്നതിനു പകരം ഭിന്നിപ്പിക്കുകയാണ് കേന്ദ്രം െചയ്യുന്നത്. മതേതര ഭാരതത്തിനായി രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കും. മോദി ഭരണത്തിൽ യു.പിയിലും കശ്മീരിലും വ്യാജ ഏറ്റുമുട്ടൽ കൊലകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് ജില്ല പ്രസിഡൻറ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ഡി.എം.കെ നേതാവ് തൃച്ചി ശിവ എം.പി മുഖ്യാതിഥിയായി. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, എം.പി. അബ്ദുസ്സമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, എം.സി. മായിൻ ഹാജി, സി.പി.എം സാഹിര്‍, സി. മോയിന്‍കുട്ടി, കെ.എം. ഷാജി, അഡ്വ. എന്‍. ഷംസുദ്ദീന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.എം. സാദിഖലി, സി.പി. ചെറിയമുഹമ്മദ്, എം.എ. റസാഖ് മാസ്റ്റര്‍, എം.എല്‍.എമാരായ സി. മമ്മുട്ടി, പി. ഉബൈദുല്ല, പാറക്കല്‍ അബ്ദുല്ല, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, കെ.കെ. നവാസ്, സി.കെ. സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്‌റഫലി, അഹമ്മദ്കുട്ടി ഉണ്ണികുളം, യു.സി. രാമന്‍, മിസ്ഹബ് കീഴരിയൂര്‍, എന്‍.സി. അബൂബക്കര്‍ എന്നിവർ സംസാരിച്ചു. മുസ്‌ലിം യൂത്ത്‌ലീഗ് ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂര്‍ സ്വാഗതവും ട്രഷറര്‍ പി.പി. റഷീദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story