Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദ്വിദിന വിജ്ഞാന

ദ്വിദിന വിജ്ഞാന സദസ്സ്​

text_fields
bookmark_border
ദ്വിദിന വിജ്ഞാന സദസ്സ്​
cancel
ഏലൂർ: സോളിഡാരിറ്റി സംസ്ഥാന കാമ്പയി​െൻറ ഭാഗമായി മുത്ത് നബി മോഹിപ്പിക്കുന്ന ജീവിതം എന്ന തലക്കെട്ടിൽ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഏലൂരിൽ സമാപിച്ചു. തിരുവനന്തപുരം പാളയം ഇമാം വി.പി. സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രവാചകചര്യ മുറുകെ പിടിച്ച് സമാധാനത്തിന് വേണ്ടി പ്രവർത്തിക്കണമെന്നും പ്രവാചക സ്മരണ സമുദായത്തെ ഒന്നിപ്പിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. നബിയുടെ കുടുംബ ജീവിതം എന്ന വിഷയത്തിൽ കുറ്റ്യാടി അൽഫുർഖാൻ മസ്ജിദ് ഇമാം ഷിഹാബുദ്ദീൻ ഇബ്നു ഹംസ രണ്ടാം ദിവസം പ്രഭാഷണം നിർവഹിച്ചു. പരിപാടിയിൽ സോളിഡാരിറ്റി ജില്ല പ്രസിഡൻറ് എ.അനസ് അധ്യക്ഷത വഹിച്ചു, ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ് കെ.ബി. അബ്്ദുല്ല ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ഇസ്മാഈൽ കങ്ങരപ്പടി തുടങ്ങിയവർ സംസാരിച്ചു. ജന സെക്രട്ടറി റഫീഖ് പി.എം. സ്വാഗതവും ജന. കൺവീനർ അൻവർ പള്ളിലാങ്കര നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story