Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.ജെ.പി ഇന്ന്...

ബി.ജെ.പി ഇന്ന് ചെങ്ങന്നൂരിൽ മുഖ്യമന്ത്രിയെ തടയും

text_fields
bookmark_border
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ഞായറാഴ്ച എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തടയും. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ തടങ്കലിൽ വെച്ചിരിക്കുന്നതിലും ശബരിമലയിലെ ആചാരങ്ങൾ അട്ടിമറിക്കുന്ന നടപടിയിലും പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും വേദിയിലേക്ക് മാർച്ച് നടത്താനുള്ള നിയോജക മണ്ഡലം ഭാരവാഹി യോഗത്തി​െൻറ തീരുമാനം. ജില്ല ജനറൽ സെക്രട്ടറി എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ട്രഷർ കെ.ജി. കർത്ത, യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി പ്രമോദ് കാരക്കാട്, രമേശ് പേരിശ്ശേരി, സത്യൻ പെണ്ണുക്കര, ഗോപിനാഥൻ നായർ, രാധാകൃഷ്ണൻ ചെറിയനാട്, കലാരമേശ്, രാജേഷ് ഗ്രാമം എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story