Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉദരരോഗ വിദഗ്ധരുടെ...

ഉദരരോഗ വിദഗ്ധരുടെ ദേശീയ സമ്മേളനം സമാപിച്ചു

text_fields
bookmark_border
കൊച്ചി: ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോ എൻററോളജി (ഐ.എസ്.ജി) സംഘടിപ്പിച്ച നാലുദിവസത്തെ ദേശീയ സമ്മേളനം (െഎ.എസ്.ജി.സി.ഒ.എൻ) ലുലു ബോള്‍ഗാട്ടി ഇൻറര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സ​െൻററില്‍ സമാപിച്ചു. 2500ലധികം ഉദരരോഗവിദഗ്ധര്‍ പങ്കെടുത്ത സമ്മേളനം നൂതന ചികിത്സരീതികള്‍ക്കുപുറമെ രോഗവ്യാപനം തടയുന്നതിനുള്ള ഫലപ്രദ മാർഗങ്ങളും ചര്‍ച്ചചെയ്തു. കരള്‍രോഗങ്ങളുടെ പ്രതിരോധത്തിന് ദേശീയതലത്തില്‍ സംവിധാനമൊരുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ശ്രദ്ധേയമായി. കാന്‍സര്‍ ഉള്‍പ്പെെടയുള്ള കരള്‍രോഗങ്ങളാല്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം രണ്ടുലക്ഷത്തിലധികം ആളുകള്‍ മരണപ്പെടുന്നതായാണ് കണക്കുകളെന്ന് പി.വി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയജസ്റ്റിവ് ഡിസീസസ് ഡയറക്ടറും ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഡോ. മാത്യു ഫിലിപ്പ് പറഞ്ഞു. വിവിധ കരള്‍ രോഗങ്ങളും അവയുടെ പ്രാദേശികമായ വ്യാപനവും വേര്‍തിരിച്ചിട്ടുള്ള രജിസ്റ്ററുകള്‍ ആവശ്യമാണെന്ന് കൊൽക്കത്തയില്‍ നിന്നുള്ള ഹെപ്പറ്റോളജി വിദഗ്ധന്‍ ഡോ. അഭിജിത്ത് ചൗധരി പറഞ്ഞു. കരള്‍രോഗ നിയന്ത്രണങ്ങള്‍ക്കുള്ള പ്രചാരണപരിപാടികള്‍ സ്‌കൂള്‍തലത്തില്‍ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടത് സംബന്ധിച്ച് ഡല്‍ഹിയില്‍നിന്നുള്ള ഗ്യാസ്‌ട്രോ എൻററോളജി വിദഗ്ധര്‍ ഡോ. കൗശല്‍ മദന്‍ വിശദീകരിച്ചു. 16 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വാര്‍ഷിക സമ്മേളനം സംസ്ഥാനത്ത് നടക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story