Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാണിജ്യ നികുതി...

വാണിജ്യ നികുതി പെൻഷനേഴ്സ് അസോ. സംസ്ഥാന സമ്മേളനം

text_fields
bookmark_border
കൊച്ചി: കേരള വാണിജ്യ നികുതി പെൻഷനേഴ്സ് അസോസിയേഷൻ നാലാമത് സംസ്ഥാന സമ്മേളനം എറണാകുളം വിമൻസ് അസോസിയേഷൻ ഹാളിൽ നടന്നു. പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഡി. ജോൺ തകരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എൻ.സി. വിശ്വമോഹനൻ നായർ, മുൻ എം.എൽ.എ എ.എം. യൂസുഫ്, എൻ. ദേവരാജൻ എന്നിവർ സംസാരിച്ചു. സമ്മേളനേത്താടനുബന്ധിച്ച് നടന്ന ടാക്സേഷൻ സെമിനാർ കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. സെമിനാറിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് അസോസിയേറ്റ് പ്രഫസർ ഡോ. തോമസ് ജോസഫ് തൂങ്കുഴി പ്രബന്ധം അവതരിപ്പിച്ചു. ശേഷം കുടുംബസംഗമവും ബിസിനസ് സമ്മേളനവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story