Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്ഥാന സ്​കൂള്‍...

സംസ്ഥാന സ്​കൂള്‍ ക​േലാത്സവം: നിരീക്ഷണത്തിന്​ 600 സി.സി ടി.വി കാമറ

text_fields
bookmark_border
ആലപ്പുഴ: ചെലവ് ചുരുക്കിയാണ് ഇൗ മാസം ഏഴുമുതല്‍ ഒമ്പതുവരെ സ്കൂൾ കലോത്സവം സംഘടിപ്പിച്ചിട്ടുള്ളതെങ്കിലും നഗരത്തിലെത്തുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സുരക്ഷയിൽ ഒരുവിട്ടുവീഴ്ചയുമില്ല. കാമറക്കണ്ണുകളിലൂടെ ആയിരിക്കും എല്ലാവരും കടന്നുപോവുക. നഗരത്തില്‍ 600 സി.സി ടി.വി കാമറ സ്ഥാപിച്ച് നിരീക്ഷണത്തിന് പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. 29 കേന്ദ്രത്തിൽ നടക്കുന്ന കലോത്സവത്തിന് ഇ.എം.എസ് സ്റ്റേഡിയത്തില്‍ കേന്ദ്രീകൃത ഭക്ഷണശാല ഒരുക്കിയിട്ടുള്ളതിനാല്‍ ഇൗ ദിവസങ്ങളില്‍ നഗരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് കര്‍ശനമായ വൺവേ സംവിധാനം ഏര്‍പ്പെടുത്തും. സുരക്ഷ ഒരുക്കുന്നതിന് രാവും പകലുമായി 1200 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. വളൻറിയര്‍മാരായി 600 സ്റ്റുഡൻറ് പൊലീസ് കാഡറ്റ്, 300 സ്പെഷല്‍ പൊലീസ് ഓഫിസര്‍മാര്‍ എന്നിവരെ വിന്യസിക്കും. കര്‍ശന സുരക്ഷയൊരുക്കുന്നതി​െൻറ ഭാഗമായി ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്ര​െൻറ നേതൃത്വത്തില്‍ വിപുല സംവിധാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. നഗരത്തെ രണ്ട് ഭാഗമായി തിരിച്ച് രാത്രിയും പകലും ഓരോ ഡിവൈ.എസ്.പിമാരുടെ നിയന്ത്രണത്തില്‍ സുരക്ഷയൊരുക്കും. ട്രാഫിക് നിയന്ത്രണത്തിന് മാത്രമായി ഒരു ഡിവൈ.എസ്.പിയെ നിയോഗിച്ചിട്ടുണ്ട്. 100 ബൈക്ക് പട്രോളിങ്, 60 മൊബൈല്‍ പട്രോള്‍, അഞ്ച് ആംബുലന്‍സ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ആലപ്പുഴ ബീച്ചും വേമ്പനാട്ടുകായലും സന്ദര്‍ശിക്കുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സുരക്ഷക്ക് മുങ്ങല്‍ വിദഗ്ധരെയും ലൈഫ് ബോയിമാരെയും സ്റ്റുഡൻറ് പൊലീസിനെയും വനിത പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. വനിതകളുടെ സുരക്ഷക്ക് പിങ്ക് പട്രോള്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇടറോഡുകളില്‍ വാഹന പാര്‍ക്കിങ് കര്‍ശനമായി നിരോധിക്കും. കിഴക്കുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ബൈപാസ്, എസ്.ഡി കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലും തെക്കുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് വനിത സെല്‍ ഗ്രൗണ്ട്, റബര്‍ ഫാക്ടറി ഗ്രൗണ്ട്, ബീച്ച് എന്നിവിടങ്ങളിലും വടക്കുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കൊമ്മാടി ബൈപാസ്, എസ്.ഡി.വി സ്കൂള്‍ ഗ്രൗണ്ട്, കിടങ്ങാംപറമ്പ് മൈതാനം എന്നിവിടങ്ങളിലും പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. താമസ സൗകര്യം ഏര്‍പ്പെടുത്തിയ വിദ്യാലയങ്ങളിലും കര്‍ശന സുരക്ഷയൊരുക്കിയിട്ടുണ്ട്. വേദികളിലെ സുരക്ഷക്ക് മൂന്ന് ഷിഫ്റ്റുകളിലായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വേദികള്‍ക്ക് സമീപം വിൽപന നടത്തുന്ന പാനീയങ്ങളുടെയും ഭക്ഷണപദാർഥങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തും. കുറ്റവാളികളുടെയും സാമൂഹികവിരുദ്ധരുടെയും സാന്നിധ്യം പരിശോധിക്കുന്നതിന് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണവും തടയുന്നതിന് പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. അടിയന്തര സഹായത്തിന് 1090, 100, 9497910100 നമ്പറുകളോടുകൂടി പ്രത്യേക പൊലീസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. നഗരത്തിെല ലോഡ്ജുകള്‍, ഹോം സ്റ്റേകൾ, ഹൗസ് ബോട്ടുകള്‍, മറ്റ് താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് നിരന്തര പരിശോധനകള്‍ നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story