Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലോത്സവ വേദികളിലെ...

കലോത്സവ വേദികളിലെ നിറസാന്നിധ്യമായി പള്ളി ഇമാം

text_fields
bookmark_border
കായംകുളം: ഫാഷിസ്റ്റുകാലത്തെ പൊള്ളുന്ന അനുഭവങ്ങൾ കവിതയിലേക്ക് ആവാഹിക്കുന്ന പള്ളി ഇമാം കലോത്സവ വേദികളിലെ നിറസാന്നിധ്യമാകുന്നു. കലാപവും മരണവും കലഹങ്ങളും ദുരിതങ്ങളുമൊക്കെ ഇതിവൃത്തമാക്കിയ എസ്.കെ. ബാഖവിയുടെ കവിതകൾ കലോത്സവ വേദികളിൽ അലയടിക്കാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ടായി. അറബിയിൽ അർഥവും വ്യാപ്തിയും ഒത്തിണങ്ങിയ കവിതകളാണ് ബാഖവിയെ വേറിട്ടുനിർത്തുന്നത്. കാവ്യപാടവം തെളിയിച്ച് കുട്ടികളുടെ പ്രിയങ്കരനായി മാറാൻ കഴിഞ്ഞ ഇൗ 56കാരൻ ഇമാമുമാർക്കിടയിലെ അപൂർവ കവികൂടിയാണ്. ഇറാഖ്, ഫലസ്തീൻ, അഫ്ഗാൻ, ഗുജറാത്ത്, റോഹിങ്ക്യൻ, പ്രളയം തുടങ്ങിയ കാലിക വിഷയങ്ങളാണ് ഇതിവൃത്തമാക്കുന്നത്. കലാപങ്ങളിെലയും യുദ്ധങ്ങളിലെയും ദുരിതങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവ കവിതകളിലൂടെ ഭംഗിയായി വരച്ചുകാട്ടാൻ ഇദ്ദേഹത്തി​െൻറ തൂലികക്ക് കഴിയുന്നു. മത്സരത്തിനിറങ്ങുന്ന കുട്ടികളെ കവിതകളുടെ താളനിബദ്ധത പഠിപ്പിക്കുന്നതും കവിതന്നെയാണ്. ആലപ്പുഴയിൽ നടന്ന കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗത്തിൽ ആതിഥേയ ജില്ലക്ക് ആദ്യസമ്മാനങ്ങൾ നേടിക്കൊടുത്ത കവിതകൾ രചിച്ചത് ഇദ്ദേഹമായിരുന്നു. ഫലസ്തീനിലെ പ്രശ്നങ്ങൾ ഇതിവൃത്തമാക്കി രചിച്ച കവിതകൾ ആലപിച്ച താമരക്കുളം വി.വി.എച്ച്.എസ്.എസിലെ എസ്. നജ്യയും ഷറീന ബീഗവുമായിരുന്നു അന്ന് ഒന്നാം സ്ഥാനം നേടിയത്. കറ്റാനം ഇലിപ്പക്കുളം കൊട്ടിലപ്പാട്ട് വീട്ടിൽ പരേതരായ അബ്ദുൽ ഖാദർകുഞ്ഞി​െൻറയും ആരിഫ ബീവിയും മകനായ സൈദുക്കുഞ്ഞ് ബാഖവി തിരുവനന്തപുരം കല്ലറ പാങ്ങോട് കൊച്ചാലുംമൂട് ജുമാമസ്ജിദ് ഇമാമും അറബിക് കോളജ് പ്രിൻസിപ്പലുമായി പ്രവർത്തിക്കുകയാണ്. വെല്ലൂർ ബാഖിയാത്തിൽനിന്ന് ബാഖവി ബിരുദം നേടിയശേഷം ആലുവ തോട്ടക്കാട്ടുകര, കരുനാഗപ്പള്ളി ചിറ്റുമൂല, വെളുത്തമണൽ തുടങ്ങിയ പള്ളികളിൽ ഇമാമായും മുദരിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 24ാം വയസ്സിൽ ഇമാമായിട്ടായിരുന്നു തുടക്കം. ഇറാഖിലെ അധിനിവേശ കാലത്താണ് മനസ്സിൽ അടക്കിനിർത്തിയിരുന്ന രചനക്കമ്പം വരികളിലൂടെ പുറത്തുവരുന്നത്. ഇറാഖി ജനതയുടെ ദുഃഖങ്ങളും ദുരിതങ്ങളും ഇതിവൃത്തമാക്കി രചിച്ച ആദ്യകവിത സ്കൂൾ കലോത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയതോടെ എഴുത്തിൽ ശ്രദ്ധപതിപ്പിച്ചുതുടങ്ങി. നൂറോളം കവിതകളാണ് ഇതിനകം രചിച്ചത്. ഭാര്യ ഹഫ്സ ബീവിയും മക്കളായ ബിൽക്കീസ്, ബിൻയാമീൻ, ബിലാൽ എന്നിവരടങ്ങുന്നതാണ് കുടുംബം. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് ശിഷ്യർ ചേർന്ന് രൂപപ്പെടുത്തിയ സംഘടന ബാഖവിയുടെ കവിതകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. 'പ്രിയ സദ്ദാം ധൈര്യമായി മരണത്തെ വരിക്കുക...നിനക്ക് പിറകെ ഇനിയും അനേകം സദ്ദാമുമാർ വരുന്നുണ്ട്...' വരികൾ 2007ൽ ഏറെ ശ്രദ്ധനേടിയിരുന്നു. വാഹിദ് കറ്റാനം
Show Full Article
TAGS:LOCAL NEWS 
Next Story