Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുന്നത്തുനാട് സഹ....

കുന്നത്തുനാട് സഹ. ബാങ്ക്: യ​ു.ഡി.എഫ്​ സഹകാരിസംരക്ഷണ സമ്മേളനം നടത്തി

text_fields
bookmark_border
പള്ളിക്കര: സി.പി.എം ഭരണസമിതിയുടെ അഴിമതിയും കൊടുകാര്യസ്ഥതയുംകൊണ്ട് കുന്നത്തുനാട് സഹ. ബാങ്കിനെ തകര്‍ക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് യു.ഡി.എഫ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സഹകാരി സംരക്ഷണസമ്മേളനവും നടത്തി. ബാങ്കിനുമുന്നില്‍ സഹകാരി സമ്മേളനം വി.പി. സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. യു.ഡി.എഫ് ചെയര്‍മാന്‍ കെ.എ. വര്‍ഗീസ് അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് ചെയര്‍മാന്‍ സി.പി. ജോയി, ബ്ലോക്ക് പ്രസിഡൻറ് നിബു കുര്യാക്കോസ്, മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എച്ച്. മുഹമ്മദ്കുഞ്ഞ്, മുഹമ്മദ് ബിലാല്‍, ബ്ലോക്ക് അംഗം കെ.കെ. രമേശ്, കെ.കെ. മീതിയന്‍, കെ.എം. പരീത്പിള്ള എന്നിവര്‍ സംസാരിച്ചു. മോറക്കാലയില്‍നിന്ന് ആരംഭിച്ച പ്രകടനം പള്ളിക്കരയില്‍ സമാപിച്ചു. ബാങ്കില്‍ നടന്ന അഴിമതി അന്വേഷിക്കുക, എത്രയുംപെെട്ടന്ന് തെരെഞ്ഞടുപ്പ് നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രകടനം. മദ്ഹുറസൂല്‍ സംഗമം കിഴക്കമ്പലം: ദക്ഷിണ കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ പട്ടിമറ്റം മേഖല കമ്മിറ്റിയുടെ മദ്ഹുറസൂല്‍ സംഗമം ഞായറാഴ്ച കമ്മല ജുമാമസ്ജിദ് അംങ്കണത്തില്‍ നടക്കും. സംഗമത്തി​െൻറ ഭാഗമായി മൗലിദ് പാരായണം, ഹുബ്ബുറസൂല്‍ പ്രഭാഷണം, ദുആ മജ്ലിസ് എന്നിവയും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story