Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാറാവുകാഷ്ഠവും ചളിയും: ...

താറാവുകാഷ്ഠവും ചളിയും: കടമ്പ്രയാര്‍ ടൂറിസംകേന്ദ്രത്തിൽ ദുർഗന്ധം

text_fields
bookmark_border
താറാവുകാഷ്ഠവും ചളിയും: കടമ്പ്രയാര്‍ ടൂറിസംകേന്ദ്രത്തിൽ ദുർഗന്ധം
cancel
കിഴക്കമ്പലം: വിവിധ സ്ഥലങ്ങളില്‍നിന്ന് വാഹനങ്ങളില്‍ എത്തിച്ച് കടമ്പ്രയാറിലേക്ക് വിടുന്ന താറാവുകൂട്ടങ്ങള്‍ ടൂറിസം കേന്ദ്രത്തിന് ഭീഷണിയായി. ഒരുമാസത്തിലേറെയായി ആയിരക്കണക്കിന് താറാവുകളെയാണ് കടമ്പ്രയാറി​െൻറ ഇരുവശങ്ങളിലുമായി തീറ്റതേടാൻ വിടുന്നത്. ഇതേതുടര്‍ന്ന് മനോഹരമായ തീരം താറാവുകാഷ്ഠവും മാലിന്യങ്ങളുംകൊണ്ട് നിറഞ്ഞു. ദുര്‍ഗന്ധം ഇവിടെയെത്തുന്നവരെ പിന്തിരിപ്പിക്കുന്ന സ്ഥിതിയാണ്. തീരത്തോടുചേര്‍ന്ന ഭാഗങ്ങൾ താറാവുകള്‍ ചിക്കിച്ചികഞ്ഞ് ചളിയുംമറ്റുമാക്കി അറപ്പുളവാക്കുന്ന തരത്തിലായി. കമനീയമായ നടപ്പാതകളിലും താറാവുമാലിന്യം നിറഞ്ഞു. നിരവധിതവണ താറാവ് ഉടമകളോട് ഇവിടത്തുകാര്‍ പരാതി പറഞ്ഞെങ്കിലും ഫലംകണ്ടിട്ടില്ല. അനധികൃതമായി താറാവുകളെ എത്തിച്ച് കടമ്പ്രയാര്‍ ടൂറിസംകേന്ദ്രത്തി​െൻറ ശോഭ കെടുത്തുന്നതിനെതിരെ നടപടിയില്ലാത്തത് ടൂറിസംകേന്ദ്രത്തിലേക്കുള്ള സഞ്ചാരികളുടെ വരവ് നിലക്കാൻ കാരണമാകും.
Show Full Article
TAGS:LOCAL NEWS 
Next Story