Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റില്‍ മെഷീന്‍...

കുസാറ്റില്‍ മെഷീന്‍ ലേണിങ് ത്രിദിന ശിൽപശാല

text_fields
bookmark_border
കൊച്ചി: കൊച്ചി സർവകലാശാലയിലെ ഇലക്ട്രോണിക്‌സ് വകുപ്പ് ഐ ട്രിപിള്‍ ഇയുെടയും ആമസോണി​െൻറയും സഹകരണത്തോടെ ഐ.എസ്.ഇ.ഡി 2018നോട് അനുബന്ധിച്ച് 'മെഷീന്‍ ലേണിങ്' വിഷയത്തില്‍ ഡിസംബര്‍ 13 മുതല്‍ 15 വരെ ത്രിദിന ശിൽപശാല സംഘടിപ്പിക്കും. കൊച്ചി സർവകലാശാലയിലെ ഇലക്ട്രോണിക്‌സ് വകുപ്പില്‍ നടക്കുന്ന ശിൽപശാലയില്‍ ബംഗളൂരുവിലെ ആമസോണ്‍ കോര്‍പറേഷനിലെ വിദഗ്ധര്‍ എ.ഡബ്ല്യു.എസ് പ്ലാറ്റ്്ഫോം ഉപയോഗിച്ചുള്ള പരിശീലനം നല്‍കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐ.എസ്.ഇ.ഡി 2018ലെ മെഷീന്‍ ലേണിങ് ഗവേഷണ അവതരണങ്ങളില്‍ പങ്കെടുക്കാനുള്ള അവസരവും കമ്പ്യൂട്ടര്‍ വിഷന്‍, കേറാസ് ന്യൂറല്‍ നെറ്റ്‌വര്‍ക്ക്് തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതിക വിഷയങ്ങളില്‍ പ്രായോഗിക അധ്യയനവും ലഭിക്കും. വ്യവസായമേഖലയില്‍നിന്നുള്ളവര്‍, വിദ്യാർഥികള്‍, അധ്യാപകര്‍ എന്നിവര്‍ ഡിസംബര്‍ അഞ്ചിനുമുമ്പ് അപേക്ഷിക്കണം. കൂടുതല്‍ വിവരം https://ised2018.org/workshop വെബ്‌സൈറ്റിൽ ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story