Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉദരരോഗ വിദഗ്ധരുടെ...

ഉദരരോഗ വിദഗ്ധരുടെ ദേശീയ സമ്മേളനം

text_fields
bookmark_border
കൊച്ചി: ദഹനവ്യവസ്ഥയെയും ഉദരത്തെയും സംബന്ധിച്ച വിഷമതകള്‍ ദൈനംദിനജീവിതത്തെ ബാധിക്കുന്നുവെങ്കില്‍ വൈദ്യസഹായം തേടാന്‍ വൈകരുതെന്ന് യു.കെയില്‍ നിന്നുള്ള പ്രശസ്ത ഗ്യാസ്‌ട്രോ എൻററോളജിസ്റ്റ് ഡോ. സൈമണ്‍ ട്രാവിസ്. ഉദരരോഗ വിദഗ്ധരുടെ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയറുവേദന, വയറിളക്കം, വിശപ്പില്ലായ്മ, അസിഡിറ്റി പ്രശ്‌നങ്ങള്‍, ഗ്യാസ്ട്രബിള്‍, മലബന്ധം, രക്തംപോകല്‍, ക്ഷീണം, ഭാരക്കുറവ്, ഛർദി, പനി എന്നിങ്ങനെ ലക്ഷണങ്ങള്‍ പലതാകാം. ചികിത്സ തേടാത്തത് ആന്തരിക അവയവങ്ങളുടെ രോഗാവസ്ഥ കൂടുതല്‍ ഗുരുതരമാക്കും. കൂടുതലായി കണ്ടുവരുന്ന ഇറിട്ടബിള്‍ ബവല്‍ സിന്‍ഡ്രോമിനുപുറമെ കാഠിന്യമേറിയ ഇൻഫ്ലമേറ്ററി ബവല്‍ അസുഖങ്ങള്‍ (ഐ.ബി.ഡി), അള്‍സറുകള്‍, സിലിയാക് രോഗങ്ങള്‍ എന്നിവക്കും അപൂര്‍വമായി കാന്‍സറിനും രോഗലക്ഷണങ്ങള്‍ കാരണമായേക്കാമെന്നും ഡോ. സൈമണ്‍ പറഞ്ഞു. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോ എൻററോളജി (ഐ.എസ്.ജി) സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 2500ലധികം ഉദരരോഗ വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്. ആരോഗ്യമുള്ള ഉദരം എന്ന ആശയ പ്രചാരണാര്‍ഥം മിനി മാരത്തണ്‍ വെള്ളിയാഴ്ച നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story