Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുളമ്പുരോഗം:...

കുളമ്പുരോഗം: കാലിക്കടത്ത്​ നിയ​ന്ത്രിക്കണം -എം.എല്‍.എ

text_fields
bookmark_border
മൂവാറ്റുപുഴ: തമിഴ്‌നാട്ടില്‍ കുളമ്പുരോഗം മൂലം മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടിയ സാഹചര്യത്തിൽ കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കണമെന്നും മൃഗസംരക്ഷണ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. കുളമ്പുരോഗത്തെ ജാഗ്രതയോടെ കണ്ടിെല്ലങ്കില്‍ വന്‍ദുരന്തത്തിന് അത് കാരണമാവും. രോഗലക്ഷണം കണ്ടെത്തുന്നതോടെ കര്‍ഷകര്‍ കന്നുകാലികളെ കുറഞ്ഞ വിലക്ക് വിറ്റഴിക്കുന്നതാണ് രോഗം പടരാൻ പ്രധാന കാരണം. കുളമ്പുരോഗത്തിന് പരിഹാരമായി ഒരുമാസത്തേക്ക് ഇതരസംസ്ഥാനത്ത് നിന്നുള്ള മൃഗങ്ങളുടെ ഇറക്കുമതി നിരോധിക്കണമെന്നും ചെക്ക്പോസ്റ്റുകളില്‍ കൂടുതല്‍ മൃഗഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച് പരിശോധന കര്‍ശനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story