Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി സമ്പാദ്യസമാശ്വാസ പദ്ധതി

text_fields
bookmark_border
കൊച്ചി: മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി ഡിസംബറില്‍ ആരംഭിക്കും. മത്സ്യത്തൊഴിലാളികളില്‍ സമ്പാദ്യശീലം വളര്‍ത്താനും സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനും ആവിഷ്‌കരിച്ച പദ്ധതിയാണിത്. ഗുണഭോക്തൃവിഹിതം ആകെ 1500 രൂപ. ഗുണഭോക്താവ് ആകെ അടക്കുന്ന വിഹിതത്തി​െൻറ ആനുപാതികമായ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിഹിതവും ചേര്‍ത്ത് പരമാവധി 4500 രൂപ ധനസഹായമായി ലഭിക്കും. തീരദേശ-ഉള്‍നാടന്‍ മത്സ്യഗ്രാമങ്ങളില്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ ഡിസംബര്‍ മുതൽ മാർച്ച് വരെ ഇൗരണ്ട് ഗഡുക്കളായി തുക ഗുണഭോക്താക്കളില്‍നിന്നും ശേഖരിക്കും. അപേക്ഷയോടൊപ്പം രണ്ട് പാസ് പോര്‍ട്ട് സൈസ് ഫോട്ടോ, ദേശസാത്കൃതബാങ്കിലുള്ള സ്വന്തം പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടി​െൻറ പാസ് ബുക്ക്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ബന്ധപ്പെട്ട കലക്ഷന്‍ സ​െൻററുകളില്‍ നേരിട്ട് ഹാജരാകണം. കുടുംബശ്രീയിൽ അസിസ്റ്റൻറ് മാനേജര്‍ കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ല മിഷ​െൻറ ഫെസിലിറ്റി മാനേജ്‌മ​െൻറ് സ​െൻററില്‍ അസിസ്റ്റൻറ് മാനേജര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാർഥികളില്‍നിന്ന് നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.. അംഗീകൃത സർവകലാശാലബിരുദവും കുടുംബശ്രീ മിഷനുമായി ബന്ധപ്പെട്ട് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ആണ് യോഗ്യത. പ്രായപരിധി നവംബർ ഒന്നിന്ന് 21 നും 40 നും മധ്യേ . പ്രതിമാസ ശമ്പളം 21000 രൂപ. താൽപര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം 6.12.2018 ന് വൈകീട്ട് നാലിന് മുമ്പ് കുടുംബശ്രീ എറണാകുളം ജില്ലമിഷന്‍ കോഓഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story