Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാഫല്യം ഭവന നിർമാണ...

സാഫല്യം ഭവന നിർമാണ പദ്ധതി

text_fields
bookmark_border
കാലടി: യിൽ കാലടി ക്യാറ്റ്സ് ക്ലബും, ബി.എച്ച്.എസ്.എസ് സ്റ്റാഫും ചേർന്ന് പൊതിയക്കര വട്ടപ്പറമ്പ് വടക്കുംഭാഗം ശശിക്കും കുടുംബത്തിനും നിർമിച്ചുനൽകുന്ന വീടി​െൻറ കട്ടിളവെപ്പ് കർമം ക്യാറ്റ്സ് ക്ലബ് പ്രസിഡൻറ് കെ. വേണുഗോപാൽ ബി.എച്ച്.എസ്.എസ് അധ്യാപിക എം.എ. ശോഭ എന്നിവർ ചേർന്ന് നിർവഹിച്ചു. ക്യാറ്റ്സ് ക്ലബ് സെക്രട്ടറി ടി.കെ. സാജൻ, സാഫല്യം കോഓഡിനേറ്റർ ജെസ്റ്റോ പോൾ, എ.കെ. വിജയലക്ഷ്മി, ടി. ശാന്തി ക്ലബ് ഭാരവാഹികളായ കെ.എൻ. ചന്ദ്രപ്രകാശ്, ടി.വി രഘു എന്നിവരും ക്ലബ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. മൂകയും ബധിരയും ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട യുവതിയും, ബി.എച്ച്.എസ്.എസിൽ പ്ലസ്ടുവിന് പഠിക്കുന്ന സഹോദരനും ഉൾെപ്പടെ നാലുപേർ അടങ്ങുന്ന കുടുംബമാണ് ശശിയുടേത്. ശുചിമുറി, അടുക്കള സൗകര്യങ്ങളില്ലാത്ത ചെങ്കല്ലിൽ പണിത ഒരു ഒറ്റമുറി വീട്ടിലാണ് കഴിഞ്ഞ 17 വർഷമായി ഈ കുടുംബം കഴിഞ്ഞിരുന്നത്. ഇവരുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ടതി​െൻറ അടിസ്ഥാനത്തിലാണ് ഇവർക്ക് വീടുെവച്ച് നൽകാൻ ക്യാറ്റ്സ് ക്ലബും, ബി.എച്ച്.എസ്.എസിലെ പ്ലസ്ടു അധ്യാപകരും അനധ്യാപകരും ചേർന്ന് തീരുമാനിച്ചത്. േഡ്രായിങ് റൂം, രണ്ട് ബെഡ്റൂം, അടുക്കള, ടോയ്ലെറ്റ് എന്നിവ അടങ്ങിയ 500 ചതുരശ്ര അടി വീടാണ് നിർമിച്ചു നൽകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story