Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹകരണ ബാങ്ക് അഴിമതി...

സഹകരണ ബാങ്ക് അഴിമതി അന്വേഷിക്കണം -^ബി.ജെ.പി

text_fields
bookmark_border
സഹകരണ ബാങ്ക് അഴിമതി അന്വേഷിക്കണം --ബി.ജെ.പി പള്ളിക്കര: കുന്നത്തുനാട് സഹകരണ ബാങ്ക് അഴിമതി സഹകരണ വകുപ്പ് വിജിലൻസ് അേന്വഷിക്കണമെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് മനോജ് മനക്കേകര. സി.പി.എമ്മിലുണ്ടായ വിഭാഗീയ പ്രവർത്തനങ്ങളെത്തുടർന്ന് ജനങ്ങൾ ആശങ്കയിലാണ്. ബാങ്കിൽ ഉടൻ തെരെഞ്ഞടുപ്പ് നടത്തണം. അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിൽ വോട്ട് ചേർക്കാതിരിക്കാൻ എൻ.ഡി.എയുടെ നേതൃത്വത്തിൽ സഹകരണ വകുപ്പിന് പരാതി നൽകും. ഇതി​െൻറ ഭാഗമായി ഞായറാഴ്ച വാഹനപ്രചാരണജാഥയും തിങ്കളാഴ്ച ബാങ്കിലേക്ക്‌ മാർച്ചും നടത്തും. വാർത്തസമ്മേളനത്തിൽ ബി.ഡി.ജെ.എസ് ജില്ല സെക്രട്ടറി എം.എ വാസു, സജികുമാർ, പുഷ്പാകരൻ എന്നിവരും പങ്കെടുത്തു. മോറക്കാല സ്കൂൾ ശതാബ്ദിയാഘോഷം ഗവർണർ ഉദ്ഘാടനം ചെയ്യും പള്ളിക്കര: മോറക്കാല സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡിസംബർ മൂന്നിന് വൈകീട്ട് 3.30ന് ഗവർണർ പി. സദാശിവം നിർവഹിക്കും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അധ്യക്ഷതവഹിക്കും. പരിപാടിയോടനുബന്ധിച്ച് ശതാബ്ദി സ്മാരക മന്ദിര നിർമാണം, നിർധന വിദ്യാർഥിക്ക് വീടൊരുക്കൽ, സയൻസ് എക്സ്പോ, വിവിധ ബോധവത്കരണ പരിപാടികൾ തുടങ്ങി 25 ഇന പരിപാടികളും നടത്തുമെന്ന് സ്കൂൾ മാനേജർ കെ. ജോർജ് എബ്രഹാം അറിയിച്ചു. ഡിസംബർ ഒന്നിന് വൈകീട്ട് മൂന്നിന് പെരിങ്ങാല ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന മാരത്തൺ അർജുന അവാർഡ് ജേതാവ് ടോം ജോസ് ഉദ്ഘാടനം ചെയ്യും. രണ്ടിന് പെരിങ്ങാല മുതൽ കുമാരപുരം വരെയുള്ള ഭാഗത്തെ ശുചീകരണ പ്രവർത്തനങ്ങൾ നാട്ടുകാരുടെ സഹകരണത്തോടെ നടത്തും. കൂടാതെ, ഫ്ലാഷ് മോബും ഒരുക്കിയിട്ടുണ്ട്. 1919ലാണ് പള്ളിക്കര മാര്‍ക്കറ്റിനുസമീപത്ത് വി.വി സ്കൂള്‍ എന്ന പേരില്‍ സ്കൂളിന് തുടക്കം കുറിച്ചത്. ഇപ്പോൾ ഒന്നുമുതല്‍ 12 വരെ ക്ലാസിലായി 1980 വിദ്യാര്‍ഥികള്‍ പഠിക്കുന്നു. 80 അധ്യാപകരും ഒമ്പത് അനധ്യാപകരുമുണ്ട്. നിരത്തുകളില്‍നിന്ന് ഫ്ലക്‌സ് ഒഴിയുന്നില്ല കിഴക്കമ്പലം: കോടതി ഉത്തരവി​െൻറ പശ്ചാത്തലത്തില്‍ നിരത്തുകളില്‍നിന്ന് ഫ്ലക്‌സ് ബോര്‍ഡുകള്‍ നീക്കിയെങ്കിലും യഥാസ്ഥാനത്ത് അവ പുനഃസ്ഥാപിക്കപ്പെടുന്നു. തിരക്കേറിയ ജങ്ഷനുകളിലും റോഡുകളിലുമാണ് ഫ്ലക്‌സ് ബോര്‍ഡുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങളും ജാഥകളുമാണ് ബോര്‍ഡുകളിൽ നിറയുന്നത്. കുന്നത്തുനാട് പഞ്ചായത്തിലെ പള്ളിക്കര, ലക്കിപ്പടി എന്നിവിടങ്ങളിലും കിഴക്കമ്പലം പഞ്ചായത്തില്‍ മാര്‍ക്കറ്റ് റോഡ്, കവല, പഴങ്ങനാട് ആശുപത്രിപ്പടി ജങ്ഷന്‍, പുക്കാട്ടുപടി ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലുമാണ് വീണ്ടും ഫ്ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. വീതികുറഞ്ഞ റോഡുകളുടെ ഓരങ്ങളില്‍ സ്ഥാപിക്കുന്ന ഫ്ലക്‌സ് വഴിയാത്രക്കാര്‍ക്കുണ്ടാക്കുന്ന അസൗകര്യം ചെറുതല്ല. കോടതി ഉത്തരവിനെത്തുടര്‍ന്ന് കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്ത് അധികൃതര്‍ ഫ്ലക്‌സ് ബോര്‍ഡുകള്‍ നീക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചെങ്കിലും ക്രമേണ നടപടി അവസാനിപ്പിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story