Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്ലാേൻറഷൻ ജോലിക്കാരനെ ...

പ്ലാേൻറഷൻ ജോലിക്കാരനെ വനംവകുപ്പ്​​ ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി

text_fields
bookmark_border
കാലടി: അയ്യമ്പുഴ പ്ലാേൻറഷൻ ജോലിക്കാരനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി. പ്ലാേൻറഷനിൽ താൽക്കാലിക വാച്ചർ കൊറ്റമം അമ്പലപ്പാടൻ സന്തോഷിനെ (47) അയ്യമ്പുഴ ഫോറസ്റ്റ് ഓഫിസിലെ ഉദ്യോഗസ്ഥർ മർദിച്ചതായി കാണിച്ചാണ് ഭാര്യ കവിത സന്തോഷ് കാലടി പൊലീസിൽ പരാതി നൽകിയത്. രണ്ടുവർഷമായി പ്ലാേൻറഷനിൽ ജോലി ചെയ്യുന്ന സന്തോഷ് 26ന് വൈകീട്ട് ജോലിക്ക് പോയി പിറ്റേദിവസം വരേണ്ട സമയം കഴിഞ്ഞിട്ടും കാണാതായതോടെ ഫോൺ വിളിച്ചു. എന്നാൽ, ഫോൺ എടുത്തില്ല. തുടർന്ന് വൈകീേട്ടാടെ കാലടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് സന്തോഷ് കളമശ്ശേരി ആശുപത്രിയിൽ ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. ഇതനുസരിച്ച് കളമശ്ശേരി ആശുപത്രിയിലെത്തിയപ്പോൾ തലയിൽ 19 തുന്നലുമായി കിടക്കുന്ന ഭർത്താവിനെയാണ് കണ്ടതെന്ന് പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ജോലി സ്ഥലത്തെത്തി സന്തോഷിനോട് ഫോറസ്റ്റ് ഓഫിസിലേക്ക് എത്താൻ ആവശ്യപ്പെട്ടതായും അവിടെ ചെന്നപ്പോൾ കാട്ടുപന്നിയെ കൊന്നില്ലെയെന്ന് ചോദിച്ച് ഉദ്യോഗസ്ഥർ അകാരണമായി മർദിച്ചതായും സന്തോഷ് പറഞ്ഞതായി കവിത സന്തോഷും മകൻ വിഷ്ണുവും വാർത്തസമ്മേളനത്തിൽ പറഞ്ഞു. തല ഭിത്തിയിലിടിപ്പിച്ചതുമൂലമാണ് തുന്നലുകൾ ഇടേണ്ടിവന്നത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. മറ്റൊരാൾ മൊഴി നൽകിയതിനെത്തുടർന്നാണ് കസ്റ്റഡിൽ എടുത്തെതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ചന്ദനം കടത്തിയെന്നും കാട്ടുപന്നിയെ കൊെന്നന്നും ആരോപിച്ചാണ് അകാരണമായി സന്തോഷിനെ പിടികൂടിയിതെന്ന് ഭാര്യ കവിത സന്തോഷ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story