Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരിമ്പനി: പൊങ്ങൻചുവട്...

കരിമ്പനി: പൊങ്ങൻചുവട് ആദിവാസിക്കുടികൾ സന്ദർശിച്ച്​ ജില്ല കലക്ടർ

text_fields
bookmark_border
പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങൻചുവട് ആദിവാസി ക്കുടിയിലെ ആരോഗ്യസ്ഥിതിയും വികസനപദ്ധതികളും വിലയിരുത്താൻ ജില്ല കലക്ടർ എത്തി. ഊരിലെ അംഗങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും കലക്ടർ ചോദിച്ചറിഞ്ഞു. കോളനിയിലെ ഒരാൾക്ക് കരിമ്പനി കണ്ടെത്തിയിരുന്നു. ഇടമലയാർ ഗവ.യു.പി സ്കൂളിലെ 14 വിദ്യാർഥികൾക്ക് ചിക്കൻപോക്സ് ബാധിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. ഇതിൽ എട്ട് കുട്ടികൾ പൊങ്ങൻചുവട് കുടിയിലെ അംഗങ്ങളാണ്. ഊരിലെ അംഗങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ മെഡിക്കൽ ക്യാമ്പിൽ എ ക്യു 32 കാർഡ് ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഒരാൾക്ക് മാത്രം രോഗം കണ്ടെത്തിയത്. കരിമ്പനി ബാധിച്ച വ്യക്തിയെ ജില്ല കലക്ടർ സന്ദർശിച്ച് ചികിത്സയും യാത്രാസൗകര്യം ഉറപ്പാക്കാൻ ആരോഗ്യവകുപ്പിനെയും പട്ടികവർഗ വികസന വകുപ്പിനെയും ചുമതലപ്പെടുത്തി. വെക്ടർ കൺട്രോൾ റിസർച് സ​െൻററിലെ ഡോക്ടർ പ്രദീപി​െൻറ നേതൃത്വത്തിൽ മണലീച്ചയിൽ രോഗാണുവിനെ കണ്ടെത്താനുള്ള നടപടി തുടരുകയാണ്. ഊരിലെ പകർച്ചവ്യാധി തടയാൻ ആരോഗ്യവകുപ്പ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉടൻ പരിശീലനം നൽകും. പൊങ്ങൻചുവട് കുടിയിൽ മാസത്തിൽ ഒരു മെഡിക്കൽ ക്യാമ്പിന് പുറെമ ആവശ്യാനുസരണം ക്യാമ്പ് നടത്താറുണ്ടെന്ന് പൊങ്ങൻചുവട് കമ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ. കുട്ടപ്പൻ പറഞ്ഞു. ഊരിൽ നിന്നുതന്നെ ഒരു ആശ വർക്കറെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്കുള്ള പരിശീലനം നടക്കുകയാണ്. വനംവകുപ്പ് കുടിയിൽ നടപ്പാക്കുന്ന 16 കിലോമീറ്റർ ഫെൻസിങ് പകുതിയോളം പൂർത്തിയാക്കിയെന്ന് മലയാറ്റൂർ ഡി.എഫ്.ഒ എ. രഞ്ജൻ പറഞ്ഞു. ഒരു മാസത്തിനകം ഇത് പൂർത്തിയാക്കും. ആദിവാസി കോളനികളിലെ തൊഴിലുറപ്പ് പദ്ധതി കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ജില്ല കലക്ടർ പറഞ്ഞു. ജലസംരക്ഷണം, റോഡുകൾ നന്നാക്കൽ തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്താം. കുടിയിലെ കുടിവെള്ള ദൗർലഭ്യത്തെക്കുറിച്ച് പ്രദേശവാസികൾ ജില്ല കലക്ടറെ ധരിപ്പിച്ചു. പൊങ്ങൻചുവട് കുടിയിൽ ചെക്ക് ഡാമുകൾ നിർമിക്കാനുള്ള സാധ്യത പരിശോധിക്കാൻ ഡി.എഫ്.ഒയെ ചുമതലപ്പെടുത്തി. റോഡുകളുടെ ശോച്യാവസ്ഥ കാണി രാജപ്പൻ പ്ലാനൊടി കലക്ടറുടെ ശ്രദ്ധയിൽപെടുത്തി. അംബേദ്കർ സെറ്റിൽമ​െൻറ് പദ്ധതിപ്രകാരം റോഡ് നിർമാണത്തിന് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ പദ്ധതിപ്രകാരം നിലവിെല കുളം ഭിത്തി കെട്ടി, ചളി വാരി വൃത്തിയാക്കാനും അഞ്ച് പുതിയ കിണറുകൾ നിർമിക്കാനും പദ്ധതിയുണ്ട്. ഇത് വേഗത്തിലാക്കാൻ ജില്ല കലക്ടർ നിർദേശം നൽകി. വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ പ്രദേശവാസികൾക്ക് ഇരട്ടി വിലയ്ക്കാണ് ലഭിക്കുന്നതെന്ന പരാതിയും യോഗത്തിൽ ഉയർന്നു. പട്ടികവർഗ വികസന വകുപ്പി​െൻറ സഹായത്തോടെ സൊസൈറ്റി രൂപവത്കരിച്ച് ന്യായമായ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ജില്ല കലക്ടർ നിർദേശിച്ചു. ഊരിലെ അങ്കണവാടിയിൽ വാട്ടർപ്യൂരിഫയറുകൾ സ്ഥാപിക്കാനും നിർദേശം നൽകി. വേങ്ങൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സാബു കെ. വർഗീസ്, അഡീഷനൽ ഡി.എം.ഒ ഡോക്ടർ എസ്. ശ്രീദേവി, പി.എൻ. ശ്രീനിവാസൻ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പട്ടികവർഗ വികസനവകുപ്പ് ബ്ലോക്ക് ഓഫിസർ എം.എസ്. പ്രശാന്ത്, കുന്നത്തുനാട് തഹസിൽദാർ സാബു ഐസക് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. ഊരിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട ബീനാ ജോസഫിന് പുതുക്കിപ്പണിയുന്ന വീട് ജില്ല കലക്ടർ സന്ദർശിച്ചു. വീടുനിർമാണത്തിന് രണ്ട് ഗഡു ബീനക്ക് കൈമാറിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 14 വിദ്യാർഥികൾക്കും ഒരു ജീവനക്കാരനും ചിക്കൻപോക്സ് ബാധിച്ച ഇടമലയാർ ഗവ.യു.പി സ്കൂളും ട്രൈബൽ ഹോസ്റ്റലും കലക്ടർ സന്ദർശിച്ചു. വെള്ളപ്പൊക്കത്തിൽ സ്കൂളിലെ ഏഴ് ലാപ്ടോപ്പും പ്രൊജക്ടറും നശിച്ചിരുെന്നന്ന് അധ്യാപകർ ജില്ല കലക്ടറെ അറിയിച്ചു. ഇവ പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story