Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോക ഭിന്നശേഷി ദിനാചരണം

ലോക ഭിന്നശേഷി ദിനാചരണം

text_fields
bookmark_border
ലോക ഭിന്നശേഷി ദിനാചരണം
cancel
കൂത്താട്ടുകുളം: ലോക ഭിന്നശേഷി ദിനാചരണത്തി​െൻറ ഭാഗമായി സമഗ്രശിക്ഷ കേരള, കൂത്താട്ടുകുളം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചത്തെ നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി. കൂത്താട്ടുകുളം ടൗണിൽ നടന്ന വിളംബര ജാഥ നഗരസഭ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ സി.വി. ബേബി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം.എം. അശോകൻ, ടി.എസ്. സാറ, ബിന്ദു മനോജ്, വിജയ ശിവൻ, ലിനു മാത്യു, നളിനി ബാലകൃഷ്ണൻ, ഷീബ രാജു കുര്യാക്കോസ് ,എ.എസ്.രാജൻ, റോയി എബ്രാഹം, എ.ഇ.ഒ കെ.മിനി, ബി.പി.ഒ പി.എസ്. സന്തോഷ്, എച്ച്. എം ഫോറം സെക്രട്ടറി അജി സ്കറിയ, പ്രധാനാധ്യാപകരായ ജി.കെ. വേണു, ആർ.വത്സല ദേവി, എ.വി. മനോജ്, എൻ.സി.സി ഓഫിസർ അഭിലാഷ് പത്തിൽ, ബോബി ജോയി, കെ.കെ. രവീന്ദ്രൻ, നിഖിൽ ജോസ്, ട്രെയിനർമാരായ എം.എം. ഹഫ്സ, നിധി ജോസ്, റിസോഴ്സ് അധ്യാപിക റെയ്നിമോൾ കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. പാലക്കുഴ ഗവ. മോഡൽ എച്ച്.എസ്.എസിലെ എൻ.സി.സി കാഡറ്റുകൾ നയിച്ച പ്രചാരണ റാലി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. കൂത്താട്ടുകുളം ഗവ.യു.പി സ്കൂൾ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, ബിഗ് കാൻവാസ് ഒപ്പുശേഖരണം എന്നിവയുമുണ്ടായി. ഉപജില്ലയിലെ 31 സ്കൂളുകളിലും ഭിന്നശേഷിക്കാരെ മുഖ്യധാരയിൽ എത്തിക്കാനുള്ള വിവിധ പരിപാടികളും മത്സരങ്ങളും നടക്കും. തിങ്കളാഴ്ച രാവിലെ 9.30ന് ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന കനവ് 2018 കലാകായിക മേള നഗരസഭ ചെയർമാൻ പി.സി. ജോസ് ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story