Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസബ് ട്രഷറി പരിധിയില്‍...

സബ് ട്രഷറി പരിധിയില്‍ മുദ്രപ്പത്ര ക്ഷാമം രൂക്ഷം

text_fields
bookmark_border
സബ് ട്രഷറി പരിധിയില്‍ മുദ്രപ്പത്ര ക്ഷാമം രൂക്ഷം
cancel
പെരുമ്പാവൂര്‍: സബ് ട്രഷറി പരിധിയില്‍ മുദ്രപ്പത്ര ക്ഷാമം രൂക്ഷമായത് ജനങ്ങളെ വലക്കുന്നു. നഗരത്തില്‍ മാത്രം നൂറുകണക്കിന് ആളുകളാണ് മുദ്രപ്പത്രം കിട്ടാതെ മടങ്ങിപ്പോകുന്നത്. ഒരു വര്‍ഷമായി തുടരുന്ന ക്ഷാമം പരിഹരിക്കാന്‍ അധികൃതര്‍ക്കാവുന്നില്ല. ഇത് സംബന്ധിച്ച് പരാതികള്‍ നല്‍കിയിട്ടും ഫലമില്ലെന്ന ആക്ഷേപമുണ്ട്. ജില്ല ട്രഷറി ഓഫിസില്‍നിന്നാണ് ഇവിടങ്ങളിൽ മുദ്രപ്പത്രം വിതരണം ചെയ്യുന്നത്. എന്നാല്‍, പത്രക്ഷാമത്തി​െൻറ വിശദീകരണം നല്‍കാന്‍ ഇവര്‍ തയാറാകുന്നില്ല. പെരുമ്പാവൂരില്‍ ബുധനാഴ്ച ഉണ്ടായിരുന്നത് 500 രൂപയുടെ പത്രം മാത്രമാണ്. ആവശ്യക്കാര്‍ ഏറെയും 100​െൻറ പത്രത്തിനാണ്. ഒഴിച്ച് കൂടാനാകാത്ത ആവശ്യങ്ങള്‍ക്ക് 500 രൂപയുടെ പത്രം വാങ്ങുകയാണ് പലരും. 100​െൻറ പത്രങ്ങള്‍ക്ക് ക്ഷാമം അധികരിക്കുമ്പോള്‍ അഞ്ച് തുടങ്ങി 50 വരെയുള്ള പത്രങ്ങള്‍ വില്‍പനക്കുണ്ടായിരുന്നു. എന്നാല്‍, ഇത്തരം പത്രങ്ങളുടെ വരവും ഇപ്പോള്‍ നിലച്ചു. നാസിക്കിലെ സെക്യൂരിറ്റി പ്രസില്‍ അച്ചടിക്കുന്ന പത്രം തിരുവനന്തപുരത്ത് നിന്നാണ് ജില്ല ട്രഷറികള്‍ക്ക് കീഴിെല ഡിപ്പോയിലേക്ക് അയക്കുന്നത്. അവിടെ നിന്നാണ് വിവിധ സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. എന്നാല്‍, നോട്ട് നിരോധനത്തിന് ശേഷം മുദ്രപ്പത്രങ്ങളുടെ വരവും കുറഞ്ഞെന്നാണ് ഉദ്യോഗസ്ഥരില്‍നിന്ന് ലഭിക്കുന്ന വിവരം. ക്ഷാമം രൂക്ഷമായപ്പോള്‍ അഞ്ച് രൂപ പത്രങ്ങളില്‍ 50 രൂപയുടെ മുദ്രയും 10 രൂപയുടേതില്‍ 100​െൻറയും മുദ്ര പതിപ്പിച്ച് വില്‍പന നടത്തിയിരുന്നു. എന്നാല്‍, ഇത്തരം പത്രങ്ങളും ഇപ്പോള്‍ ലഭ്യമല്ലെന്നാണ് വിവരം. ജില്ല ട്രഷറി ഓഫിസ് ചുമതലപ്പെടുത്തിയ ജീവനക്കാരനാണ് ഒപ്പും മുദ്രയും പതിച്ചിരുന്നത്. ജില്ലയിലേക്ക് ആവശ്യമായ പത്രം ഒരാള്‍ തനിച്ച് മുദ്ര പതിപ്പിക്കുന്നതിലെ കാലതാമസമാണ് ഈ സംവിധാനത്തിന് തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു പത്രം മുദ്രപ്പതിപ്പിക്കുന്നതിന് നിശ്ചിത തുക ജീവനക്കാരനുണ്ട്. കഴിഞ്ഞ ആറ് മാസത്തെ തുക ഇതുവരെ കൊടുത്ത് തീര്‍ത്തിട്ടില്ലത്രെ. മുദ്ര പതിപ്പിക്കുന്ന ചുമതല അതത് ട്രഷറി ഓഫിസുകള്‍ക്ക് നല്‍കിയാല്‍ ഒരുപരിധിവരെ ക്ഷാമം പരിഹരിക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുദ്രപ്പത്ര ക്ഷാമത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും അധികൃതര്‍ പുറത്ത് വിടുന്നില്ലെന്ന് പരാതിയുണ്ട്. വെണ്ടര്‍മാരെ സമീപിക്കുമ്പോള്‍ മാത്രമാണ് പത്രമില്ലെന്നത് അറിയുന്നത്. സ്റ്റോക്ക് പ്രദര്‍ശിപ്പിക്കണമെന്ന് വെണ്ടര്‍മാര്‍ക്ക് നിര്‍ദേശമുണ്ടെങ്കിലും ആരും പാലിക്കപ്പെടുന്നില്ല. ചില സ്റ്റാമ്പ് വെണ്ടര്‍മാര്‍ ആധാരമെഴുത്തുകാരാണ്. ക്ഷാമം മുന്നില്‍ കണ്ട് പത്രം സ്വരൂപിച്ച് െവക്കുന്ന പതിവ് ഇവര്‍ക്കുണ്ട്. ഇവര്‍ക്ക് ആവശ്യമുള്ളത് െവച്ചശേഷം മാത്രമാണ് പുറത്ത് വില്‍പനയെന്ന ആക്ഷേപം നേരത്തേയുണ്ട്. പെരുമ്പാവൂരിലെ ഒരു സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്കെതിരെ ജില്ല ട്രഷറി ഓഫിസര്‍ ഉൾപ്പെടെയുള്ളവര്‍ക്ക് പരാതി പോയെങ്കിലും അന്വേഷണമുണ്ടായില്ല. പെരുമ്പാവൂര്‍ നഗരസഭയിലെയും ഏഴ് പഞ്ചായത്തുകളിലെയും ഉപഭോക്താക്കള്‍ക്ക് മുദ്രപ്പത്രങ്ങള്‍ ലഭ്യമാകാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് ഉയരുന്ന ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story