Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴ...

മൂവാറ്റുപുഴ ബി.ആര്‍.സിയില്‍ ഭിന്നശേഷി വാരാചരണത്തിന് തുടക്കം

text_fields
bookmark_border
മൂവാറ്റുപുഴ ബി.ആര്‍.സിയില്‍ ഭിന്നശേഷി വാരാചരണത്തിന് തുടക്കം
cancel
മൂവാറ്റുപുഴ: ബി.ആര്‍.സിയില്‍ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. ലോക ഭിന്നശേഷി ദിനാചരണത്തി​െൻറ ഭാഗമായി ഡിസംബര്‍ മൂന്നുവരെയാണ് ഭിന്നശേഷി വാരാചരണം സംഘടിപ്പിക്കുന്നത്. മൂവാറ്റുപുഴ ബ്ലോക്ക് റിസോഴ്‌സ് സ​െൻററി​െൻറ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച 'കൂട്ടുകൂടാന്‍ പുസ്തകച്ചങ്ങാതി' പ്രവര്‍ത്തനത്തി​െൻറ ഭാഗമായി മുടവൂര്‍ കിഴക്കേക്കുടിയില്‍ കെ.പി. മത്തായിയുടെ മകന്‍ ഗോഡ്വിന്‍ മത്തായിയുടെ വീട്ടിലെത്തി ലൈബ്രറി പുസ്തകങ്ങളും സമ്മാനങ്ങളും നൽകി. വിദ്യാലയങ്ങളിലെത്തി പഠനം നടത്താന്‍ കഴിയാത്ത വിവിധ മേഖലകളില്‍ കഴിവുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ ആത്മവിശ്വാസം വളര്‍ത്തുന്നതിനും സാമൂഹികബന്ധം നിലനിര്‍ത്തുന്നതിനും കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുമായി എസ്.എസ്.എയുടെയും വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story