Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാടി​െൻറ...

നാടി​െൻറ ജലസ്രോതസ്സായി ചെറുവേലിക്കുന്ന് തുറയിലെ തടയണ

text_fields
bookmark_border
നാടി​െൻറ ജലസ്രോതസ്സായി ചെറുവേലിക്കുന്ന് തുറയിലെ തടയണ
cancel
പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്തിലെ ചെറുവേലിക്കുന്ന് തുറയിലെ തടയണ നാട്ടിലെ ജലസ്രോതസ്സ്. 2017-18 സാമ്പത്തികവര്‍ഷത്തില്‍ ചെറുവേലിക്കുന്ന് തുറയില്‍ നിര്‍മിച്ച തടയണ വര്‍ഷങ്ങളായി പ്രദേശത്തെ ബാധിച്ച കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി. പഞ്ചായത്തിലെ മൂന്ന്, നാല്, ആറ്, 12 വാര്‍ഡുകളിലും വെങ്ങോല പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലും ഉള്‍പ്പെടുന്ന വടക്കേ എഴിപ്രം, ഐനാലിപറമ്പ്, ചെറുവേലിക്കുന്ന്, ചെമ്പാരത്തുകുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ 600 കുടുംബത്തിന് കടുത്ത വേനലില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. വര്‍ഷങ്ങളായി തുടര്‍ന്ന പ്രശ്‌നത്തിന് പരിഹാരമായി ഏഴ് കി.മീ. നീളമുള്ള കുന്നുവഴി, കുളക്കാട്ടുപുഞ്ച തോടി​െൻറ മധ്യഭാഗത്തായി അഞ്ച് ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ച ചെറുവേലിക്കുന്ന് തുറയില്‍ തടയണ നിര്‍മിക്കണമെന്നത് നാട്ടുകാരുടെ ആവശ്യമായിരുന്നു. തുറയില്‍നിന്നാണ് ചെറുവേലിക്കുന്നിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തുന്നത്. നാല് സ​െൻറ് കോളനിയിലെ കുടിവെള്ള പദ്ധതിക്കും ചിറയാണ് ആശ്രയം. 2017-18 വര്‍ഷം ജില്ലയിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടത്തിയ തടയണ നിര്‍മാണം ഒന്നാം സ്ഥാനവും നേടി. കലക്ടര്‍ തുറ സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് കൊച്ചിന്‍ റിഫൈനറിയുടെ സി.എസ്.ആര്‍ ഫണ്ടില്‍നിന്ന് നാലുലക്ഷം രൂപ അനുവദിച്ച് ചളിയും മാലിന്യവും നീക്കാനുള്ള പ്രവര്‍ത്തിയുടെ ടെൻഡര്‍ പൂര്‍ത്തിയായിവരകയാണ്. ആഗസ്റ്റിലെ പ്രളയത്തിന് ശേഷമുണ്ടായ കടുത്ത വരള്‍ച്ചയിലും തടയണ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ കുടിവെള്ളത്തിന് ക്ഷാമമുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശത്തെ 51ാം നമ്പര്‍ അംഗന്‍വാടിയിലെ കിണറ്റിലെ വെള്ളം വറ്റുന്ന പതിവുണ്ട്. എന്നാല്‍, തടയണ നിര്‍മിച്ചതിനുശേഷം ഇതിനും പരിഹാരമായി. തടയണ നിര്‍മിച്ചത് പ്രദേശത്തെ കൃഷിയെ ബാധിക്കുന്നതായ കിംവദന്തികളുെണ്ടന്നും ഇത് ശരിയല്ലെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിഷ അലിയാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. മണി, വാര്‍ഡ് മെംബര്‍ വി.എം. ഷംനാദ് എന്നിവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story