Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅമ്മ വൃക്ക നൽകാൻ തയാർ; ...

അമ്മ വൃക്ക നൽകാൻ തയാർ; ചികിത്സക്ക് പണമില്ല

text_fields
bookmark_border
അമ്മ വൃക്ക നൽകാൻ തയാർ; ചികിത്സക്ക് പണമില്ല
cancel
പള്ളിക്കര: ഏകമകന് വൃക്ക നൽകാൻ അമ്മ തയാറാെണങ്കിലും ചികിത്സക്ക് പണം കണ്ടെത്താനാകാതെ കുഴങ്ങുകയാണ് ഒരു കുടുംബം. പഴന്തോട്ടം പട്ടാട്ടുവീട്ടിൽ അജീഷ് (29) ഇരുവൃക്കയും തകരാറിലായതോടെ ജോലിക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ബസ് ജീവനക്കാരനായ അജീഷായിരുന്നു കുടുംബത്തി​െൻറ അത്താണി. മൂന്നുസ​െൻറ് സ്ഥലത്ത് ആസ്ബസ്റ്റോസ് മേഞ്ഞ വീട്ടിൽ താമസിക്കുന്ന ഇവർക്ക് ചികിത്സച്ചെലവ് കണ്ടെത്താനാകാത്ത അവസ്ഥയാണ്. വൃക്ക മാറ്റിവെക്കുന്നതിനും തുടർചികിത്സക്കും മരുന്നിനും സുമനസ്സുകളുടെ കാരുണ്യം മാത്രമാണ് ആശ്രയം. വി.പി. സജീന്ദ്രൻ എം.എൽ.എയും വിവിധ പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.കെ. രാജു, ജിജോ വി. തോമസ്, വാർഡ് മെംബർമാരായ ഷീജ അശോകൻ, മോളി എബ്രഹാം എന്നിവർ രക്ഷാധികാരികളും പി.ബി. നാസർ പ്രസിഡൻറും പി.എം. ദീപക് സെക്രട്ടറിയുമായി സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. പള്ളിക്കര സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് നമ്പർ: 0759053000006692. െഎ.എഫ്.എസ്.സി: SIBL0000759.
Show Full Article
TAGS:LOCAL NEWS 
Next Story