Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
പ്രാക്ടിക്കൽ കോട്ടയം: മൂന്നാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിങ് ആൻഡ് ജേണലിസം (2016 അഡ്മിഷൻ) ഒക്‌ടോബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ നാലിന് കാലടി ശ്രീശങ്കര കോളജിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. വൈവവോസി നാലാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിങ് ആൻഡ് ജേണലിസം നവംബർ 2018 പരീക്ഷയുടെ വൈവവോസി ഡിസംബർ മൂന്നിന് കാലടി ശ്രീശങ്കരകോളജിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷഫലം 2018 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ് (മോഡൽ 1, 2, 3) 2017 അഡ്മിഷൻ റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഡിസംബർ 11വരെ അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. അക്കാദമിക കലണ്ടർ പ്രസിദ്ധീകരിച്ചു മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ലോ കോളജുകളിൽ നടത്തുന്ന 2018-19 വർഷത്തെ എൽഎൽ.ബി (ത്രിവത്സരം), എൽഎൽ.ബി (പഞ്ചവത്സരം) കോഴ്‌സുകളുടെ അക്കാദമിക കലണ്ടർ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. എം.ജിയിൽ ഭരണഘടന ദിനാഘോഷം കോട്ടയം: സാമൂഹികനീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടന മറ്റ് രാജ്യങ്ങൾക്ക് മാതൃകയാണെന്ന് വൈസ് ചാൻസലർ പ്രഫ. സാബു തോമസ്. മഹാത്മാഗാന്ധി സർവകലാശാലയിൽ നടന്ന ഭരണഘടനാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ ആമുഖം രജിസ്ട്രാർ എം.ആർ. ഉണ്ണി വായിച്ചു. ഫിനാൻസ് ഓഫിസർ എബ്രഹാം ജെ. പുതുമന, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story