Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓട്ടിസം: പ്രത്യേക...

ഓട്ടിസം: പ്രത്യേക മാനേജ്‌മെൻറ് പരിപാടിക്ക് തുടക്കം

text_fields
bookmark_border
ഓട്ടിസം: പ്രത്യേക മാനേജ്‌മെൻറ് പരിപാടിക്ക് തുടക്കം
cancel
മൂവാറ്റുപുഴ: ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായി പ്രത്യേക മാനേജ്‌മ​െൻറ് പരിപാടിക്ക് തുടക്കമായി. മൂവാറ്റുപുഴ നെസ്റ്റ് ട്രെയിനിങ് സ​െൻററില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ ജാന്‍സി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡോ. അബൂബക്കര്‍, ജില്ല പഞ്ചായത്ത് അംഗം ഡോളി കുര്യാക്കോസ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ബാബു, ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. സിസിലി എന്നിവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹന്‍ സ്വാഗതവും ഡോ. പി.എന്‍.എന്‍. പിഷാരടി നന്ദിയും പറഞ്ഞു. ഡിസംബര്‍ അഞ്ചിന് പരിശീലന പരിപാടി സമാപിക്കും. ജില്ല പഞ്ചായത്ത് പദ്ധതി പ്രകാരം സംഘടിപ്പിച്ച ക്യാമ്പിന് ജില്ല മെഡിക്കല്‍ ഓഫിസും ദേശീയ ആരോഗ്യ ദൗത്യവുമാണ് സാങ്കേതികസഹായം നല്‍കുന്നത്. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വിദഗ്ധസഹായം ഉറപ്പുവരുത്തുന്നതിന് ഉദ്ദേശിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്‌കില്‍ െഡവലപ്‌മ​െൻറിന് വിവിധ പരിശീലനങ്ങള്‍ ഇതി​െൻറ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സ്പീച്ച് തെറപ്പി, സ്വയം പര്യാപ്തതക്കാവശ്യമായ കഴിവുകള്‍ മെച്ചപ്പെടുത്തല്‍, ആശയവിനിമയ രീതികള്‍, സാമൂഹിക സമ്പര്‍ക്കം, ദൈനംദിന ജീവിതം തുടങ്ങി വിവിധ മേഖലകളില്‍ വിദഗ്ധരുടെ സഹായത്തോടെയുള്ള പരിശീലനമാണ് സംഘടിപ്പിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story