Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൃത്രിമബുദ്ധിയും...

കൃത്രിമബുദ്ധിയും യന്ത്രമനുഷ്യനും തൊഴിലാളികൾക്ക്​ വെല്ലുവിളി -തമ്പാൻ തോമസ് -തമ്പാൻ തോമസ്​

text_fields
bookmark_border
കൊച്ചി: കൃത്രിമബുദ്ധിയും യന്ത്രമനുഷ്യനും തൊഴിലാളി പ്രസ്ഥാനങ്ങളുടെ അന്തകനായി മാറുമെന്ന് എച്ച്.എം.എസ് മുൻ ദേശീയ പ്രസിഡൻറ് തമ്പാൻ തോമസ്. വികസിത രാഷ്ട്രങ്ങൾ ഇവ പ്രാവർത്തികമാക്കുന്നതോടെ മൂലധനവും തൊഴിലാളിയും എന്ന ഉൽപാദന വ്യവസ്ഥ ഇല്ലാതാകും. എച്ച്.എം.എസ് നടത്തിയ സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. തൊഴിലാളികളെയും തൊഴിലാളി പ്രസ്ഥാനങ്ങളെയും ഇത് ഇല്ലായ്മ ചെയ്യും. ഇവ തൊഴിലാളിയെ നിസ്സാരവത്കരിക്കുക മാത്രമല്ല, നിഷ്കാസനവും ചെയ്യും. ട്രേഡ് യൂനിയനുകൾ ഇൗ അപകടം മുന്നിൽകണ്ട് സങ്കുചിത ചിന്താഗതികൾ വിട്ട് പുത്തൻ സാമൂഹികസൃഷ്ടിക്ക് മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറിൽ എച്ച്.എം.എസ് ദേശീയ വൈസ് പ്രസിഡൻറ് പി.എം. മുഹമ്മദ് ഹനീഫ മോഡേററ്ററായി. കേരള പത്രപ്രവർത്തക യൂനിയൻ ജനറൽ സെക്രട്ടറി സി. നാരായണൻ, കൊച്ചിൻ യൂനിവേഴ്സിറ്റി സയൻസ് വിഭാഗം മേധാവി ഡോ. കെ. ശ്രീകുമാർ, സോഫ്റ്റ്വെയർ എൻജിനീയർമാരായ സുധീർ മോഹൻ, ജോസഫ് ജൂഡ്, എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, ജില്ല പ്രസിഡൻറ് ബാബുരാജ്, പി.എസ്. ആഷിഖ്, എം.വി. രാജേഷ്, റസിയ, തോമസ് സെബാസ്റ്റ്യൻ, അബ്ദുൽഖാദർ, ജബ്ബാർ, കെ.എ. കൃഷ്ണൻകുട്ടി, ബാബു തണ്ണിക്കോട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story