Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലുലു ഫുട്​ബാൾ ചലഞ്ചിന് ...

ലുലു ഫുട്​ബാൾ ചലഞ്ചിന് ആവേശത്തുടക്കം

text_fields
bookmark_border
കൊച്ചി: രണ്ടാമത് ലുലു ഫുട്ബാൾ ചലഞ്ച് ടൂർണമ​െൻറിന് ആവേശകരമായ തുടക്കം. ലുലു മാളിൽ നടക്കുന്ന ടൂർണമ​െൻറ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സഹൽ അബ്ദുൽ സമദ്, കെസിറോൺ കിസിട്ടോ, മുഹമ്മദ് റാകിബ്, മലയാളി ഫുട്ബാൾ കമേൻററ്ററായ ഷൈജു ദാമോദരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മൂന്നുദിവസം നീളുന്ന നാല്-എ സൈഡ് ഫുട്ബാൾ ടൂർണമ​െൻറിൽ കേരളത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 32 ടീമാണ് മാറ്റുരക്കുന്നത്. ഫുട്ബാളിനെ േപ്രാത്സാഹിപ്പിക്കുകയും അമച്വർ ഫുട്ബാളർമാർക്ക് അവസരമൊരുക്കാനും സംഘടിപ്പിക്കുന്ന ടൂർണമ​െൻറിനെ ഔദ്യോഗികമായി പ്രമോട്ട് ചെയ്യുന്നത് കേരള ബ്ലാസ്റ്റേഴ്സാണ്. ലക്ഷദ്വീപ്, മലപ്പുറം, കോഴിക്കോട്, ഇടുക്കി, കോട്ടയം, ഗ്രാൻഡ് ഹയാത്ത്, അബാസോഫ്, ചെറായി തുടങ്ങിയ കേരള ടീമുകളുടെ മത്സരങ്ങൾ ലുലു ഫുട്ബാൾ ചലഞ്ചി​െൻറ പ്രധാന ആകർഷണമാണ്. ലുലു മാളിൽ രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയാണ് മത്സരം. ജേതാക്കൾക്ക് 50,000 രൂപയും അത്രതന്നെ മതിപ്പുള്ള സമ്മാനവും ലഭിക്കും. റണ്ണർഅപ് ടീമിന് 25,000 രൂപയും 25,000 രൂപയുടെ സമ്മാനവുമുണ്ട്. സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത് അഡിഡാസ് ആണ്.
Show Full Article
TAGS:LOCAL NEWS 
Next Story