Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉത്സവത്തിനുശേഷം...

ഉത്സവത്തിനുശേഷം കൊണ്ടുപോയ ആനയുടെ ചവി​േട്ടറ്റ്​ പാപ്പാൻ മരിച്ചു

text_fields
bookmark_border
ആലപ്പുഴ: ഉത്സവംകഴിഞ്ഞ് ലോറിയിൽ തിരികെ കൊണ്ടുപോകുകയായിരുന്ന ആനയുടെ ചവിേട്ടറ്റ് പാപ്പാൻ മരിച്ചു. കോട്ടയം മോരുകുളങ്ങര പുതുപ്പറമ്പിൽ അനൂപാണ് (31) മരിച്ചത്. ലോറിയിൽ ആനയുടെ സമീപം കിടന്നുറങ്ങുകയായിരുന്ന അനൂപിനെ ആന അറിയാതെ ചവിട്ടുകയായിരുന്നു. എരമല്ലൂർ തോട്ടപ്പള്ളി ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവത്തിനുശേഷം തിരികെ തിരുവല്ലയിലേക്ക് കൊണ്ടുപോകുകയായിരുന്ന ചുരൂർമഠം രാജശേഖരൻ എന്ന ആനയുടെ പാപ്പാനായിരുന്നു അനൂപ്. രാമങ്കരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം. വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Show Full Article
TAGS:LOCAL NEWS 
Next Story