Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമയക്കുമരുന്ന്...

മയക്കുമരുന്ന് വിൽപനക്കെതിരെ നാട്ടുകാർ

text_fields
bookmark_border
എടവനക്കാട്: കഞ്ചാവ് ലഹരി മയക്കുമരുന്നുകളുടെ വിൽപന മേഖലയിൽ പൊടിപൊടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധവുമായി നാട്ടുകാർ രംഗത്ത്. തദ്ദേശ വാസികളും സമീപദേശങ്ങളിൽ നിന്നെത്തുന്നവരുമായ നിരവധിപേർ പ്രദേശത്ത് ലഹരിമരുന്ന് എത്തിച്ച് യുവജനങ്ങളെയും ഭാവിതലമുറയെയും വഴി തെറ്റിക്കുന്ന പ്രവണതക്കെതിരെയാണ് നാട്ടുകാർ സംഘടിച്ചത്. എക്സൈസ്, പൊലീസ് വിഭാഗങ്ങൾ ഇടക്കിടെ നടത്തുന്ന പരിശോധനയുടെ കണ്ണുവെട്ടിച്ചാണ് മേഖലയിൽ മയക്കുമരുന്നു വിൽപന തകൃതിയായി നടക്കുന്നത്. എടവനക്കാട് മേഖലയിലെ മായാബസാർ, വാച്ചാക്കൽ, പഴങ്ങാട്, കൂട്ടുങ്ങൽ ചിറ തുടങ്ങി വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപന നടത്തുന്നത്. സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർ മയക്കുമരുന്നി​െൻറ പിടിയിലാണ്. ഈയിടെ മായാബസാർ ഭാഗത്ത് മയക്കുമരുന്നിനടിപ്പെട്ട ചെറിയ കുട്ടികളുടെ സംഘം ഏറ്റുമുട്ടിയിരുന്നു. തുടർന്ന് മുതിർന്നവർ പ്രശ്നം ഏറ്റെടുക്കുന്ന അവസ്ഥയിൽ പ്രദേശവാസികൾ ഇടപെട്ട് വലിയ സംഘട്ടനം ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെ എടവനക്കാട് മായാബസാർ പരിസരത്തെ പ്രദേശവാസികൾ െറസിഡൻറ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ വിപുലമായ ബോധവത്കരണ പരിപാടിയുമായി രംഗത്തിറങ്ങി. മേഖലയിൽ വർധിച്ചുവരുന്ന കഞ്ചാവ്, ലഹരി മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ജനകീയ ബോധവത്കരണം നടത്തി.സാമൂഹിക വിരുദ്ധർ വ്യാപകമായി ലഹരി വസ്തുക്കൾ വിൽപന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ജനകീയവേദി അതിനെതിരെ മുന്നിട്ടിറങ്ങിയത്. 40നും 50 നും ഇടയിലുള്ള വീട്ടമ്മമാരടക്കമുള്ള സംഘം വീടുകൾ തോറും കയറിയിറങ്ങി നടത്തുന്ന ബോധവത്കരണത്തിന് നല്ല ഫലം ലഭിക്കുന്നുണ്ട്. മൂന്നാഴ്ചത്തെ പ്രചാരണംകൊണ്ട് അഞ്ചോളം വ്യക്തികളെ ലഹരി ഉപയോഗത്തിൽനിന്ന് പിന്തിരിപ്പിക്കാൻ കഴിഞ്ഞത് വലിയ വിജയമാണെന്ന് പഞ്ചായത്ത് അംഗം വി.യു. ദാസൻ അറിയിച്ചു. എക്സൈസ് അധികാരികളെയും വിവിധ കക്ഷി നേതാക്കളെയും പങ്കെടുപ്പിച്ച് കൂടുതൽ ക്രിയാത്മക നടപടികൾക്കും സമിതി ആലോചിക്കുന്നുണ്ട്. പഞ്ചായത്ത് അംഗം വി.യു. ദാസൻ, എടവനക്കാട് നോർത്ത് റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് വിത്സൻ കോട്ടൂർ, സെക്രട്ടറി സി.എം. സലാം എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story