Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹോട്ടൽ ജോലി കഴിഞ്ഞ്...

ഹോട്ടൽ ജോലി കഴിഞ്ഞ് രാത്രി മടങ്ങിയ വയോധികയെ മാനഭംഗപ്പെടുത്തി; യുവാക്കൾ പിടിയിൽ

text_fields
bookmark_border
ഹോട്ടൽ ജോലി കഴിഞ്ഞ് രാത്രി മടങ്ങിയ വയോധികയെ മാനഭംഗപ്പെടുത്തി; യുവാക്കൾ പിടിയിൽ
cancel
നെടുമ്പാശ്ശേരി: ഹോട്ടൽ ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വയോധികയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. പുറയാർ മൈലിക്കര വീട്ടിൽ നിതിൻ (36), പുതുവാശേരി ആര്യമ്പിള്ളി വീട്ടിൽ സത്താർ (39) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 19ന് രാത്രി 9.30ഓടെ പുറയാറിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. ചെറിയ ഹോട്ടലിൽ ജീവനക്കാരിയാണ് 70കാരിയായ വീട്ടമ്മ. ഹോട്ടൽ ജോലി കഴിഞ്ഞ് തൊട്ടടുത്തുള്ള വീട്ടിലേക്ക് പോകവേ ബൈക്കിലെത്തിയ നിതിനും സത്താറും വയോധികയെ പിന്തുടർന്ന് കടത്തിണ്ണയിലേക്ക് വലിച്ചിഴച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. അമിതമായി മദ്യപിച്ച യുവാക്കൾ വയോധികയോട് ആദ്യം മോശമായി പെരുമാറുകയും എതിർത്തപ്പോൾ മാനഭംഗപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറയുകയും അവർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവർ ലൈംഗിക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയിൽ കണ്ടെത്തി. മാനഭംഗത്തിന് പുറമേ പട്ടികജാതി-വർഗ പീഡനത്തിനും കേസെടുത്തതായി നെടുമ്പാശ്ശേരി സി.ഐ പി.എം. ബൈജു അറിയിച്ചു. സംഭവത്തിനുശേഷം പ്രതികൾ ആദ്യം ബംഗളൂരുവിൽ ഒളിവിൽ പോയി. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലായതോടെ മടങ്ങിയെത്തി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനുശേഷം അങ്കമാലി കോടതിയിൽ ഹാജരാക്കും. ഇവർക്ക് ചാലക്കുടിക്കടുത്ത് കൊരട്ടിയിലും ബംഗളൂരുവിലും ഒളിവിൽ കഴിയാൻ സഹായം നൽകിയവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ea nedu pradhi nidhinum satharum.jpg ചിത്രം അടിക്കുറിപ്പ് നെടുമ്പാശ്ശേരിക്കടുത്ത് പുറയാറിൽ 70 വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നിതിനും സത്താറും
Show Full Article
TAGS:LOCAL NEWS 
Next Story