Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേന്ദ്രസര്‍ക്കാര്‍...

കേന്ദ്രസര്‍ക്കാര്‍ നിലകൊള്ളുന്നത്​ കോർപറേറ്റുകള്‍ക്ക്​ -കെ.എന്‍. ഗോപിനാഥ്

text_fields
bookmark_border
കേന്ദ്രസര്‍ക്കാര്‍ നിലകൊള്ളുന്നത്​ കോർപറേറ്റുകള്‍ക്ക്​ -കെ.എന്‍. ഗോപിനാഥ്
cancel
ആലുവ: നാലര വര്‍ഷത്തെ കേന്ദ്രഭരണം സ്വദേശത്തെയും വിദേശത്തെയും വന്‍കിട കുത്തകകള്‍ക്കുവേണ്ടി മാത്രമാണെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥ്. ആസൂത്രണ കമീഷനെ പിരിച്ചുവിട്ടതും നോട്ടുനിരോധനവും റിസർവ് ബാങ്കി​െൻറ കരുതൽ ധനം മാറ്റാന്‍ ശ്രമിക്കുന്നതും അതി​െൻറ തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഫെബി) ജില്ല കണ്‍വെൻഷനും മുന്‍കാല പ്രവര്‍ത്തകരുടെ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം നീക്കങ്ങള്‍ക്കെതിരെ തൊഴിലാളി യൂനിയനുകള്‍ 2019 ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ പൊതുപണിമുടക്കിന് തയാറാവുകയാണ്. എന്നാല്‍, തൊഴിലാളികളുടെ ഐക്യത്തെ തകര്‍ക്കാന്‍ വര്‍ഗീയശക്തികള്‍ അപകടകരമായ പ്രചാരണം നടത്തുന്നു. ഇതിനെതിരെ തൊഴിലാളി സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ല പ്രസിഡൻറ് എസ്. ഗോകുല്‍ദാസ് അധ്യക്ഷത വഹിച്ചു. ഫെബി ദേശീയ പ്രസിഡൻറ് സി.ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയൻറ് സെക്രട്ടറി ഷാജു ആൻറണി, കെ.എസ്. രവീന്ദ്രന്‍, കെ.വി. ജോര്‍ജ്, കെ.എസ്. രമ, കെ. രാധാകൃഷ്ണന്‍, പി.എ. ഓമന, പി.ജി. ഷാജു എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.പി. സുനീര്‍ കുമാര്‍ സ്വാഗതവും ജോയൻറ് സെക്രട്ടറി എം.പി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ജില്ല കലോത്സവത്തില്‍ മികച്ച വിജയം നേടിയ അതുല്യ സുനിലിനെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story