Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൊഞ്ചത്തിമാരെ വലച്ച്...

മൊഞ്ചത്തിമാരെ വലച്ച് ഒപ്പനവേദി

text_fields
bookmark_border
കൊച്ചി: വേദി 12. 'തേൻ കൂഴ...' ഒപ്പനയുടെ ഇശലുകൾ ഉയർന്നുകേട്ടത് ഇവിടെയാണ്. പേരുപോലെതന്നെ കുഴഞ്ഞുമറിഞ്ഞ അനുഭവമായിരുന്നു ഇവിടെ മത്സരിക്കാനെത്തിയ കുട്ടികൾക്കുമുണ്ടായത്. യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ല. മേക്കപ് ചെയ്യണമെങ്കിൽ കിലോമീറ്ററുകൾ അപ്പുറത്തുള്ള മറ്റൊരു സ്കൂളിൽ പോകണം. രാവിലെയെത്തിയ മത്സരാർഥികൾ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെത്തി ഒരുങ്ങിയ ശേഷമാണ് വേദിയിലേക്ക് പോയത്. ഓട്ടോയിൽ വേണം യാത്രചെയ്യാൻ. മെട്രോ നിർമാണം നടക്കുന്നതിനാൽ ഒന്നര കി.മീ. അകലെയുള്ള അധ്യാപകഭവനിലെ വേദിയിലേക്ക് മൂന്ന് കി.മീറ്ററിലധികം ചുറ്റിവളഞ്ഞ് വേണം എത്താൻ. മാത്രവുമല്ല, ഒമ്പതിന് തുടങ്ങേണ്ട മത്സം ആരംഭിച്ചതാകെട്ട 11.45ന്. വേദിയുടെ വലുപ്പക്കുറവും കുട്ടികൾക്ക് ബുദ്ധിമുട്ടായി. മേക്കപ് ചെയ്യാൻ സ്ഥലമില്ലെന്ന് മുൻകൂട്ടിയറിഞ്ഞതിനാൽ തങ്ങൾ സ്കൂളിൽനിന്ന് വസ്ത്രം ധരിച്ച് അധ്യാപക ഭവനിലെത്തുകയായിരുന്നെന്ന് എടവനക്കാട് എ.ഐ.എച്ച്.എസ്.എസിലെ വിദ്യാർഥികൾ പറഞ്ഞു. എന്നാൽ, അവിടെയെത്തിയശേഷം പുറത്തിരുന്നായിരുന്നു മേക്കപ് ചെയ്തത്. ഭൂരിഭാഗം സ്കൂളുകളിലെയും വിദ്യാർഥികൾ ഗവ. ഗേൾസിലെ വേദിയിലെത്തി മേക്കപ് ചെയ്തശേഷം ഓട്ടോയിലാണ് വേദിയിലെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story