Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൂർവ വിദ്യാർഥി സംഗമവും ...

പൂർവ വിദ്യാർഥി സംഗമവും മഹല്ല് ഡയറി പ്രകാശനവും

text_fields
bookmark_border
പൂർവ വിദ്യാർഥി സംഗമവും മഹല്ല് ഡയറി പ്രകാശനവും
cancel
പള്ളിക്കര: കരിമുകൾ ഹിദായത്തുൽ ഇസ്ലാം മദ്റസയിലെ പൂർവ വിദ്യാർഥികളുടെ സംഗമവും മഹല്ല് ഡയറി പ്രകാശനവും നടത്തി. മഹല്ല് ഇമാം അബ്ദുറഹീം ഹുദവി പൂർവ വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്തു. നൗഫൽ കൗസരി മൂവാറ്റുപുഴ മഹല്ല് ഡയറി പ്രകാശനം ചെയ്തു. മഹല്ല് പ്രസിഡൻറ് വി.പി. ആലി അധ്യക്ഷത വഹിച്ചു. മഹല്ലിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയവരെയും ഹുദവി ബിരുദം നേടിയ കെ.ഐ. തൽഹത്തിനെയും അബൂബക്കർ മൗലവി ആദരിച്ചു. യൂസഫ് മൗലവി, അഷ്റഫ് മന്നാനി, വി.എച്ച്. അലി, വി.എം. സുബൈർ, പി.എ. ജമാൽ എന്നിവർ സംസാരിച്ചു. പി.ഇ. സലീം സ്വാഗതവും പി.എം. സിദ്ദീഖ് നന്ദിയും പറഞ്ഞു. മുഹമ്മദ് അദ്നാൻ ഖുർആനിൽനിന്ന് അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story