Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാമൂഹികവിരുദ്ധർ...

സാമൂഹികവിരുദ്ധർ പെട്ടിക്കട തീയിട്ട്​ നശിപ്പിച്ചു

text_fields
bookmark_border
മാവേലിക്കര: പെട്ടിക്കട സാമൂഹികവിരുദ്ധർ അഗ്നിക്കിരയാക്കി. തെക്കേക്കര കനാൽ ജങ്ഷനിൽ പ്രവർത്തിക്കുന്ന ചെറുകുന്നം നെടുവേലിത്തറയിൽ ഹരിദാസി​െൻറ പെട്ടിക്കടയാണ് വ്യാഴാഴ്ച രാത്രി കത്തിച്ചത്. 50,000 രൂപയുടെ നാശനഷ്ടമുണ്ടായതായി ഹരിദാസ് പറഞ്ഞു. കടയിൽ സൂക്ഷിച്ച നിരവധി രേഖകളും നശിച്ചു. കുറത്തികാട് പൊലീസിൽ പരാതി നൽകി. മൂന്നുവർഷത്തിനിടെ ഇത് ആറാം തവണയാണ് ഹരിദാസി​െൻറ കടക്കുനേരേ സാമൂഹികവിരുദ്ധരുടെ അക്രമമുണ്ടാകുന്നത്. നാലുതവണ കടയുടെ പൂട്ട് കുത്തിത്തുറന്ന് പണവും സാധനങ്ങളും അപഹരിച്ചു. കഴിഞ്ഞ സെപ്റ്റംബർ 25ന് കടയിൽ കയറി കുറച്ചുപേർ ഹരിദാസിനെ ആക്രമിച്ചിരുന്നു. പാക്ക് വെട്ടികൊണ്ടുള്ള ആക്രമണത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ ഹരിദാസ് ദിവസങ്ങളോളം ചികിത്സയിലായിരുന്നു. 12 വർഷം മുമ്പ് വൃക്കരോഗത്തിന് ശസ്ത്രക്രിയക്ക് വിധേയനായ ഇദ്ദേഹം മറ്റുജോലിക്ക് പോകാൻ കഴിയാത്തതിനാലാണ് പെട്ടിക്കട ആരംഭിച്ചത്. പ്രതികളെ അടിയന്തരമായി പിടികൂടി നിയമത്തിന് മുന്നിൽ എത്തിക്കണമെന്നും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുെന്നന്നും കേരള വ്യാപാരി വ്യവസായി സമിതി മാവേലിക്കര ഏരിയ സെക്രട്ടറി എസ്. ശരത് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story