Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷ ഫലം കോട്ടയം: 2018 ജൂണിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് (സി.എസ്.എസ്) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 2018 സെപ്റ്റംബറിൽ സ്‌കൂൾ ഓഫ് ബയോസയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ ബയോസയൻസസ് (സി.എസ്.എസ്) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 2018 ഏപ്രിലിൽ സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എഡ് (സി.എസ്.എസ്) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 2018 േമയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.പി.എഡ് (റഗുലർ/ സപ്ലിമ​െൻററി) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 30 വരെ അപേക്ഷിക്കാം. 2018 മേയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ എം.സി.എ (2015 അഡ്മിഷൻ റഗുലർ, 2011- 2014 അഡ്മിഷൻ സപ്ലിമ​െൻററി-അഫിലിയേറ്റഡ് കോളജുകൾ, സീപാസ്), ലാറ്ററൽ എൻട്രി (2016 അഡ്മിഷൻ റഗുലർ, 2013-2015 അഡ്മിഷൻ സപ്ലിമ​െൻററി-അഫിലിയേറ്റഡ് കോളജുകൾ) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 29 വരെ അപേക്ഷിക്കാം. ഓൺലൈൻ ചോദ്യപേപ്പർ: മോക് ഡെമോ 19നും 22നും നവംബർ 27ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ സി.ബി.സി.എസ് പരീക്ഷകൾക്കും ഡിസംബറിൽ നടക്കുന്ന ഒന്നും മൂന്നും സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾക്കും ഓൺലൈനായി ചോദ്യപേപ്പറുകൾ നൽകുന്നതി​െൻറ ഭാഗമായുള്ള സാമ്പിൾ മോക് ഡെമോ നവംബർ 19നും 22നും നടക്കും. ബിരുദ പരീക്ഷകളുടേത് രാവിലെ 11നും ബിരുദാനന്തര ബിരുദ പരീക്ഷകളുടേത് ഉച്ചക്ക് 12.30നും ആയിരിക്കും. ട്രയൽ റണ്ണിനുള്ള സജ്ജീകരണങ്ങൾ കോളജ് പ്രിൻസിപ്പൽമാർ സ്വീകരിക്കണം. പിഴവുകൾ ശ്രദ്ധയിൽപെട്ടാൽ 17ന് വൈകീട്ട് അഞ്ചിനകം സർവകലാശാലയെ രേഖാമൂലം അറിയിക്കണം. പ്രൊഫൈൽ കൃത്യമായി പരിപാലിക്കണം. പരീക്ഷദിവസങ്ങളിൽ ചോദ്യപേപ്പർ ഡൗൺലോഡിങ്ങും പ്രിൻറിങ്ങും നടത്തുന്ന കോൺഫിഡൻഷ്യൽ മുറികൾ സി.സി ടി.വി നിരീക്ഷണത്തിലാണെന്ന് പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481 2731011 (അസി. രജിസ്ട്രാർ, പരീക്ഷ), 0481 2733470, 2733471, 2733467 (ഹെൽപ് ലൈൻ), 0481 2733528 (സാങ്കേതിക സഹായം). ഇ-മെയിൽ: ar21exams@mgu.ac.in. ജൂനിയർ റിസർച് ഫെലോ ഒഴിവ് കോട്ടയം: സ്‌കൂൾ ഓഫ് ബയോസയൻസസിൽ പുതുതായി ആരംഭിക്കുന്ന പ്രോജക്ടിലേക്ക് റിസർച് ഫെലോയുടെ രണ്ട് ഒഴിവുണ്ട്. യോഗ്യത: 60 ശതമാനം മാർക്കോടെ എം.എസ്‌സി ബയോ ഇൻഫോർമാറ്റിക്‌സ് ബിരുദം. എം.എസ്‌സി ബയോടെക്‌നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി ബിരുദവും ബയോ ഇൻഫോർമാറ്റിക്‌സ്/ കമ്പ്യൂട്ടേഷനൽ ബയോളജിയിലുള്ള പ്രവൃത്തിപരിചയവും. പ്രായപരിധി 30. മാസം 10,000 രൂപ പ്രതിഫലം. രണ്ടുവർഷത്തേക്കാണ് നിയമനം. ഫോൺ: 0481 2731035.
Show Full Article
TAGS:LOCAL NEWS 
Next Story