Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസുരക്ഷിത കൂടൊരുക്കും...

'സുരക്ഷിത കൂടൊരുക്കും കേരളം': ജില്ലയിൽ 1162 ഗുണഭോക്​താക്കൾ

text_fields
bookmark_border
ആലപ്പുഴ: ജില്ലയിലെ പ്രളയ ബാധിതരായ ആളുകൾക്ക് കൈത്താങ്ങായി പ്രളയ ദുരന്ത പുനരധിവാസ ഭവനനിർമാണ പദ്ധതി 'സുരക്ഷിത കൂടൊരുക്കും കേരളം' പദ്ധതി അവലോകനം ചെയ്തു. ജില്ലയിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പാലിറ്റിയിലെ ഗുണഭോക്താക്കൾക്ക് സഹായകേന്ദ്രം ആരംഭിക്കാൻ ജില്ല ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ വ്യാഴാഴ്ച ചേർന്ന യോഗത്തിൽ തീരുമാനിച്ചു. പ്രളയ ദുരന്തത്തിൽ പൂർണമായി തകർന്നതോ ഗുരുതരമായി കേടുപാടുകൾ പറ്റിയതോ ആയ വീട്ടുടമകൾ ആണ് ഇതി​െൻറ ഉപഭോക്താക്കൾ. ഗുണഭോക്താക്കൾ നേരിട്ടോ സർക്കാർ മേൽനോട്ടത്തിലോ ആണ് ഭവന നിർമാണം. നാലുലക്ഷം രൂപ വരെയാണ് ധനസഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദുരന്ത നിവാരണ നിധി എന്നിവയിൽ നിന്നായിരിക്കുമിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റീ ബിൽഡ് കേരള എന്ന വെബ്സൈറ്റിൽ ചേർത്ത നാശനഷ്ടം സംഭവിച്ച ലിസ്റ്റിൽ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 1162 ഗുണഭോക്താക്കളാണ് ഉൾപ്പെട്ടത്. ഇതിൽ ഇനിയും മാറ്റമുണ്ടാകുമെന്ന് യോഗം വിലയിരുത്തി. അവസാനവട്ട കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. അതുകൂടി പൂർത്തിയാകുമ്പോഴെ വീടുകളുടെ എണ്ണം സംബന്ധിച്ച് അന്തിമ കണക്കാകൂ. അമ്പലപ്പുഴ -107, ആര്യാട് -48, ഭരണിക്കാവ് -23, ചമ്പക്കുളം -149, ചെങ്ങന്നുർ -114, ഹരിപ്പാട് -141, കഞ്ഞിക്കുഴി -49, മാവേലിക്കര -50, മുതുകുളം -10, പട്ടണക്കാട് -34, തൈക്കാട്ടുശ്ശേരി -അഞ്ച്, വെളിയനാട് -305 എന്നിങ്ങനെയാണ് ബ്ലോക്ക് തലത്തിലെ ഗുണഭോക്താക്കളുടെ കണക്ക്. 127 ഗുണഭോക്താക്കൾ ആണ് വിവിധ മുനിസിപ്പാലിറ്റികളിലായി ഉള്ളത്. 17ന് വിവിധ ബ്ലോക്ക് അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെ മീറ്റിങ് നടത്താൻ യോഗത്തിൽ തീരുമാനിച്ചു. എ.ഡി.എം ഐ. അബ്ദുൽ സലാം അധ്യക്ഷനായ യോഗത്തിൽ ലൈഫ് മിഷൻ കോഓഡിനേറ്റർ ഉദയസിംഹൻ, എ.ഡി.സി ജനറൽ ഡി. ഷിൻസ്, പ്ലാനിങ് ഓഫിസർ കെ.എസ്. ലതി, ഡെപ്യൂട്ടി കലക്ടർ പി. സ്വർണമ്മ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story