Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാർത്യായനിയമ്മ ഇനി 4

കാർത്യായനിയമ്മ ഇനി '4 ജി'

text_fields
bookmark_border
ഹരിപ്പാട്: പഠനത്തിന് പ്രായപരിധി തടസ്സമല്ലെന്ന് തെളിയിച്ച് സാക്ഷരത പരീക്ഷയിൽ മികച്ച വിജയം നേടിയ 96കാരി കാർത്യായനിയമ്മക്ക് തുടർവിദ്യാഭ്യാസം സുഗമമാക്കാൻ റിലയന്‍സ് ജിയോ കേരള, ജിയോ ഫോൺ സമ്മാനമായി നൽകി. ഹരിപ്പാട് സ്വദേശി കാർത്യായനിയമ്മക്ക് തുടർപഠനത്തിനുള്ള ആഗ്രഹം കണ്ടറിഞ്ഞാണ് ജിയോ ഫോണും കണക്ഷനും സമ്മാനമായി നൽകിയത്. ഇതോടെ കാർത്യായനിയമ്മക്ക് ഡിജിറ്റൽ ജീവിതത്തിലേക്ക് പാത തുറന്നുനൽകിയിരിക്കുകയാണ് റിലയൻസ്. പുതിയ ജിയോ ഫോണും കണക്ഷനും ഉപയോഗിച്ച് തുടർവിദ്യാഭ്യാസം സാധ്യമാക്കുകയാണ് ലക്ഷ്യം. സംസ്ഥാന സാക്ഷരത മിഷ​െൻറ അക്ഷരലക്ഷം പദ്ധതിയിലൂടെ സാക്ഷരത പരീക്ഷയിൽ 100ൽ 98 മാർക്ക് നേടി കാർത്യായനിയമ്മ ആയിരങ്ങൾക്ക് പ്രചോദനമായി മാറിയിരിക്കുകയാണ് . ജിയോ ഫോണിലൂടെ അതിവേഗ ഇൻറർനെറ്റ്, സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ, മലയാളം ടി.വി ചാനലുകൾ, മലയാളം സിനിമകൾ, മലയാള ഗാനങ്ങൾ എന്നിവയൊക്കെ ആസ്വദിക്കാനുള്ള അവസരമാണ് കാർത്യായനിയമ്മക്ക് ലഭ്യമാകുക. എസ്.എം.എസ്, പ്ലേ ടി.വി, യൂട്യൂബ് വിഡിയോ, വിഡിയോ േകാളിങ് സംവിധാനങ്ങൾ പുറമെ.
Show Full Article
TAGS:LOCAL NEWS 
Next Story