Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ.ടി.എം കവർച്ച:...

എ.ടി.എം കവർച്ച: തെളിവെടുപ്പിന്​ അന്വേഷണസംഘം ബംഗളൂരുവിൽ

text_fields
bookmark_border
തൃപ്പൂണിത്തുറ: ഇരുമ്പനം സീപോർട്ട് -എയർപോർട്ട് റോഡിൽ എസ്.ബി.ഐ എ.ടി.എം കവർച്ചക്കേസിൽ അറസ്റ്റിലായ രാജസ്ഥാൻ സ്വദേശി നസീമിനെയും കൊണ്ട് തെളിവെടുപ്പിന് അന്വേഷണസംഘം ബംഗളൂരുവിലേക്ക് തിരിച്ചു. ഹിൽപാലസ് സി.ഐ ടി. ഉത്തംദാസി​െൻറ നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി വെള്ളിയാഴ്ച ബംഗളൂരുവിൽ തെളിവെടുപ്പ് നടത്തും. കവർച്ചക്കുശേഷം കേരളം വിട്ട പ്രതികൾ പണം പങ്കിട്ടത് ബംഗളൂരുവിലായിരുന്നു. ഈമാസം 26 വരെയാണ് പ്രതികളെ പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചത്. ഡൽഹി തിഹാർ ജയിലിൽ കഴിയുന്ന ഒന്നാം പ്രതി പപ്പിയെ 20നകം കേരളത്തിൽ എത്തിക്കാൻ ശ്രമിക്കുന്നതായി സി.ഐ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story