Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി. സർവകലാശാല...

എം.ജി. സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷ തീയതി കോട്ടയം: മൂന്നാം സെമസ്റ്റർ ബി.ആർക് (2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ ഇംപ്രൂവ്‌മ​െൻറ്, സപ്ലിമ​െൻറി/2011-2015 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ നവംബർ 28ന് ആരംഭിക്കും. അഞ്ചാം സെമസ്റ്റർ ബി.ആർക് (2016 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ ഇംപ്രൂവ്‌മ​െൻറ്, സപ്ലിമ​െൻററി/2011-2014 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ നവംബർ 29ന് ആരംഭിക്കും. ഒമ്പതാം സെമസ്റ്റർ ബി.ആർക് (2015 അഡ്മിഷൻ റഗുലർ/2011- 2013 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ നവംബർ 30ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പത്താം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽഎൽ.ബി (ഓണേഴ്‌സ് -2013 അഡ്മിഷൻ റഗുലർ), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ എൽഎൽ.ബി (ഓണേഴ്‌സ് -2013 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ഡിസംബർ ഏഴിനും പത്താം സെമസ്റ്റർ ബി.എ എൽഎൽ.ബി പഞ്ചവത്സര ഇൻറഗ്രേറ്റഡ് (2013 അഡ്മിഷൻ റഗുലർ, 2012 അഡ്മിഷൻ സപ്ലിമ​െൻററി), ബി.എ (ക്രിമിനോളജി) എൽഎൽ.ബി (ഓണേഴ്‌സ്) പഞ്ചവത്സര ഇൻറഗ്രേറ്റഡ് (2011 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ ഡിസംബർ 12നും ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ നവംബർ 21വരെയും 500 രൂപ പിഴയോടെ 22വരെയും 1000 രൂപ സൂപ്പർഫൈനോടെ 24 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടക്കണം. പ്രാക്ടിക്കൽ 2018 ഒക്‌ടോബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.എസ്‌സി ബയോടെക്‌നോളജി (സി.ബി.സി.എസ്.എസ്- റഗുലർ/സപ്ലിമ​െൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ 22 മുതൽ അതത് കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ. പരീക്ഷഫലം 2018 മാർച്ചിൽ നടത്തിയ രണ്ടാം വർഷ ബി.ഫാം (സപ്ലിമ​െൻററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 26വരെ അപേക്ഷിക്കാം. 2018 ജനുവരിയിൽ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ (ഹിസ്റ്ററി, ആന്ത്രോപോളജി-സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 2018 ആഗസ്റ്റിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്തിയ പിഎച്ച്.ഡി കോഴ്‌സ് വർക്ക് (ലോ-സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story