Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഞ്ചേരി ബേബി...

അഞ്ചേരി ബേബി വധക്കേസ്​: മൊഴിയിലെ ഭാഗം കൂട്ടിച്ചേർത്തതെന്ന്​ സർക്കാർ ഹൈകോടതിയിൽ

text_fields
bookmark_border
െകാച്ചി: അഞ്ചേരി ബേബി വധക്കേസിൽ ഗൂഢാലോചന നടന്നെന്ന സാക്ഷിമൊഴിയിലെ ഭാഗം കൂട്ടിച്ചേർത്തതാണെന്ന് സർക്കാർ ഹൈകോടതിയിൽ. ഇത്തരമൊരു പരാമർശം മോഹൻദാസ് എന്ന സാക്ഷിയുടെ ആദ്യമൊഴിയിൽ ഇല്ല. പൊലീസിന് നൽകിയ മൊഴിയിൽ 2012ൽ ആ ഭാഗം കൂട്ടിച്ചേർക്കുകയായിരുന്നു. ഇൗ സാക്ഷിയാകെട്ട ഇതേ കേസിൽതന്നെ പ്രതിയായിരുന്നയാളാണെന്നും സർക്കാർ വ്യക്തമാക്കി. ബേബി വധക്കേസിൽ കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എം.എം. മണി ഉൾപ്പെടെയുള്ളവർ നൽകിയ ഹരജി നേരേത്ത മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടർന്നാണ് വിടുതൽ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്. മണക്കാട്ടെ വിവാദപ്രസംഗത്തി​െൻറ പേരിലെടുത്ത കേസിൽ മണിക്കൊപ്പം പ്രതികളും പാർട്ടി നേതാക്കളുമായ കെ.കെ. ജയചന്ദ്രൻ, കെ.ജി. മദനൻ, കുട്ടൻ എന്നിവരും ഹരജി നൽകിയിട്ടുണ്ട്. നേരത്തേ, കുറ്റക്കാരല്ലെന്നുകണ്ട് കോടതി വെറുതെ വിട്ട പ്രതികളും ഇപ്പോൾ പ്രതിസ്ഥാനത്തുള്ളവരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് മൊഴിയിലുള്ളതായി സർക്കാർ വ്യക്തമാക്കി. ഇത് അംഗീകരിക്കാനാവില്ലെന്ന വാദം ഹരജി ഭാഗത്തിനുണ്ട്. ഒരിക്കൽ കേസിൽ പ്രതിയായി വെറുതെ വിട്ടവരെ വീണ്ടും അതേ കേസിൽ പ്രതി ചേർക്കാനാവില്ലെന്നാണ് വാദം.
Show Full Article
TAGS:LOCAL NEWS 
Next Story