Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.സി.ബി.സി...

കെ.സി.ബി.സി നാടകമത്സരം: 'കുരുത്തി' മികച്ച നാടകം

text_fields
bookmark_border
കൊച്ചി: 31ാമത് കെ.സി.ബി.സി അഖിലകേരള പ്രഫഷനൽ നാടകമത്സരത്തിൽ ആറ് അവാർഡുകൾ നേടി തിരുവനന്തപുരം അക്ഷര ക്രിയേഷൻസി​െൻറ 'കുരുത്തി'. മികച്ച നാടകകൃത്ത് ഹേമന്ത്കുമാർ, മികച്ച സംവിധായകൻ രാജേഷ് ഇരുളം, മികച്ച നടൻ അയൂബ്ഖാൻ, മികച്ച സംഗീതസംവിധായകൻ അനിൽ മാള, മികച്ച സഹനടി സുജി ഗോപിക എന്നീ അവാർഡുകൾ 'കുരുത്തി'ക്കാണ്. മാധ്യമ കമീഷൻ ചെയർമാൻ ഡോ. സെബാസ്റ്റ്യൻ തെക്കെതേച്ചേരിൽ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ഒ.സി അസി. ഡയറക്ടർ മോൺ. ഡോ. ജോർജ് കുരുക്കൂർ അധ്യക്ഷത വഹിച്ചു. വിധികർത്താക്കളായ ജോൺ ടി. വേക്കൻ, പ്രഫ. ഡോ. തോമസ് പനക്കളം, ഫാ. ഷെയ്സ്, ബൈബിൾ കമീഷൻ സെക്രട്ടറി ഡോ. ജോൺസൺ പുതുശ്ശേരി, മാധ്യമ കമീഷൻ സെക്രട്ടറി ഫാ. ജോളി വടക്കൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story