Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓവറോൾ കിരീടം നേടി

ഓവറോൾ കിരീടം നേടി

text_fields
bookmark_border
ആലപ്പുഴ: ശിശുദിന റാലിയിൽ ഏറ്റവും മികച്ച അവതരണത്തിനുള്ള ഓവറോൾ കിരീടവും ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള ചാമ്പ്യൻഷിപ്പും ഇരവുകാട് െടമ്പിൾ ഓഫ് ഇംഗ്ലീഷ് സ്കൂൾ കരസ്ഥമാക്കി. സ്കൂൾ പ്രിൻസിപ്പൽ ഇന്ദു വിനോദ് എ.ഡി.സി ഷിൻസിൽനിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങി. വസന്തം-2018 നീർക്കുന്നം: മുസ്ലിം സമൂഹത്തി​െൻറ സമൂല മാറ്റത്തിന് പ്രവാചകമാതൃക പിന്തുടരുന്ന കുടുംബിനികൾക്കും വിദ്യാർഥിനികൾക്കും വലിയപങ്ക് വഹിക്കാനാകുമെന്ന് ജില്ല ജംഇയ്യതുൽ ഉലമ പ്രസിഡൻറ് ഹദിയത്തുല്ല തങ്ങൾ അൽ ഐദ്രൂസി അഭിപ്രായപ്പെട്ടു. നീർക്കുന്നം അൽ-മനാർ അറബിക് കോളജിൽ നടന്ന വസന്തം-2018 പരിപാടിയിലെ 'പ്രവാചകൻ ഉത്തമനായ അത്താണി' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 20 വിദ്യാർഥികൾ പ്രബന്ധം അവതരിപ്പിച്ചു. കോളജ് ഡയറക്ടർ ഹംസ എ. കുഴുവേലിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അധ്യാപകരായ സിബി പോൾ, വീണ, ഫസീല എന്നിവർ ആശംസ അർപ്പിച്ചു. സഫ്വാൻ വാഫി സ്വാഗതവും റസീന നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story