Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല രചന മത്സര

ജില്ല രചന മത്സര വിജയികൾ

text_fields
bookmark_border
ആലപ്പുഴ: റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ചിത്രരചന മത്സരങ്ങളിൽ പുറക്കാട് എസ്.എൻ. എം.എച്ച്.എസ് 23 പോയേൻറാടെ ഒന്നാമതെത്തി. ആലപ്പുഴ സ​െൻറ് ജോസഫ് 21 പോയേൻറാടെ രണ്ടാം സ്ഥാനവും, മുട്ടം ഹോളിഫാമിലി എച്ച്.എസ്.എസ്. 18 പോയേൻറാടെ മൂന്നാം സ്ഥാനവും നേടി. വള്ളികുന്നം അമൃത എച്ച്.എസ്.എസ്, മാന്നാർ എൻ.എസ്. ബോയ്സ്, നൂറനാട് പടനിലം എച്ച്.എസ്.എസ്., തിരൂർ ടി.ഡി. എച്ച്.എസ്.എസ് എന്നീ സ്കൂളുകൾ യഥാക്രമം നാല് മുതൽ ഏഴുവരെ സ്ഥാനങ്ങൾ നേടി. പെൻസിൽ ചിത്ര രചന ഹൈസ്കൂൾ വിഭാഗത്തിൽ അർജുൻ പി. സാനു (മുട്ടം ഹോളിഫാമിലി), ആദിത്യ രാജൻ (ആലപ്പുഴ സ​െൻറ് ജോസഫ് സ്കൂൾ) എന്നിവർ എ ഗ്രേഡ് നേടി. വാട്ടർ കളറിൽ എസ്. ജിതിൻ (അമ്പലപ്പുഴ മോഡൽ ഗവ. എച്ച്.എസ്.), ആദിത്യ രാജൻ (ആലപ്പുഴ സ​െൻറ് ജോസഫ് സ്കൂൾ) എന്നിവർ എ ഗ്രേഡ് നേടി. ഒായിൽ പെയ്ൻറിങ്ങിൽ ബി. അഭിജിത്ത് (മുട്ടം ഹോളിഫാമിലി സ്കൂൾ), ആദിത്യ രാജൻ (ആലപ്പുഴ സ​െൻറ് ജോസഫ് സ്കൂൾ) എന്നിവർ എ ഗ്രേഡ് നേടി. മലയാളം ഉപന്യാസരചന ആർ. സാന്ദ്ര ലക്ഷ്മി (അമ്പലപ്പുഴ ഗവ. എച്ച്.എസ്.), ആഗ്ന റോസ് പത്രോസ് (മുട്ടം ഹോളിഫാമിലി സ്കൂൾ) എന്നിവർ എഗ്രേഡ് നേടി. അറബി ഉപന്യാസം ഹസ്ന അഷ്റഫ് (നടുവത്ത് നഗർ ഗവ. എച്ച്. എസ്.), എ. ഹസ്ത (വള്ളികുന്നം അമൃത എച്ച്.എസ്.എസ്.) എന്നിവർ എഗ്രേഡ് നേടി.
Show Full Article
TAGS:LOCAL NEWS 
Next Story