Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒരുമിച്ച്​...

'ഒരുമിച്ച്​ തുഴയാം'യാത്രക്ക്​ കൊച്ചി നേവൽ ബേസിൽ തുടക്കം

text_fields
bookmark_border
കൊച്ചി: ഇന്ത്യയിൽനിന്ന് പേർഷ്യയിലേക്കും അറേബ്യയിലേക്കും കടൽകടന്നുള്ള വാണിജ്യബന്ധത്തി​െൻറ പരമ്പരാഗത വഴിയിലൂടെ ഒാർമയും സൗഹൃദവും പുതുക്കി 'ഒരുമിച്ച് തുഴയാം' യാത്രക്ക് കൊച്ചി നേവൽ ബേസിൽ തുടക്കം. ഒമാൻ റോയൽ കപ്പലായ സീനത്ത് അൽ ബിഹാർ, ഇന്ത്യൻ നാവികസേനയുടെ സുദർശിനി, തരംഗിണി എന്നീ മൂന്ന് പായ്ക്കപ്പലുകളിലായി യാത്രതിരിക്കുന്ന സംഘത്തിൽ ശ്രീലങ്ക, ചൈന, ബ്രിട്ടൻ, ആസ്ട്രേലിയ, ബംഗ്ലാദേശ്, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നാവികസേനാംഗങ്ങളുമുണ്ട്. മലബാർ തീരവും പേർഷ്യൻ ഗൾഫും തമ്മിലെ ഉൗഷ്മളമായ വാണിജ്യബന്ധത്തി​െൻറ ഒാർമകൾ പുതുക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച യാത്ര 1200 നോട്ടിക്കൽ മൈൽ കടന്ന് മസ്കത്തിലേക്കും തിരിച്ചും സഞ്ചരിക്കും. സീഷെൽസിലേക്ക് പോകുന്ന ഇന്ത്യൻ നാവികസേനയുടെ ചെറുകപ്പലുകളായ മാധേയ് തുടക്കത്തിൽ ഇവയെ അനുഗമിക്കും. കൊച്ചി നാവികസേന ആസ്ഥാനത്ത് ഇന്ത്യൻ ഒാഷ്യൻ നാവിക സിേമ്പാസിയത്തി​െൻറ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സ്റ്റാഫ് കമ്മിറ്റി ചീഫും നേവൽ സ്റ്റാഫ് ചീഫുമായ അഡ്മിറൽ സുനിൽ ലാംബയും ഇറാൻ നാവികസേന കമാൻഡറായ റിയർ അഡ്മിറൽ ഹോസേൻ ഘൻസാദിയും ചേർന്ന് യാത്ര ഫ്ലാഗ് ഒാഫ് ചെയ്തു. ഇന്ത്യൻ നാവികസേനയുടെ ഒമ്പത് ഹെലികോപ്ടറുകളും മൂന്ന് ഫിക്സഡ് വിങ് വിമാനങ്ങളും ആകാശത്ത് അണിനിരന്നിരുന്നു. പരമ്പരാഗതമായി ഇന്ത്യക്കും സമീപരാജ്യങ്ങൾക്കും ഇടയിൽ നിലനിന്നിരുന്ന വാണിജ്യബന്ധം സാംസ്കാരികമായ കൊടുക്കൽ വാങ്ങലുകളുടേത് കൂടിയായിരുന്നുവെന്ന് അഡ്മിറൽ സുനിൽ ലാംബ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story