Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വപ്നങ്ങൾ...

സ്വപ്നങ്ങൾ കണ്ണീരണിഞ്ഞു; വീര സൈനികന് യാത്രാമൊഴി

text_fields
bookmark_border
തൃപ്പൂണിത്തുറ: ജമ്മു-കശ്മീരിൽ പാകിസ്താൻ സൈന്യത്തി​െൻറ വെടിയേറ്റ് മരിച്ച ലാൻസ് നായിക് കെ.എം. ആൻറണി സെബാസ്റ്റ്യന് (34) ജന്മനാടി​െൻറ യാത്രാമൊഴി. ബുധനാഴ്ച രാവിലെ വിമാനമാർഗം നെടുമ്പാശ്ശേരി വിമാനത്താവളത്തിെലത്തിച്ച മൃതദേഹം ഉദയംപേരൂരിലെ വസതിയിലേക്ക് കൊണ്ടുവന്നു. പ്രാർഥനകൾക്ക് ശേഷം സഹോദരി ഭർത്താവി​െൻറ വസതിയിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം സംസ്കാരത്തിന് വൈകീട്ട് മൂന്നരയോടെ തൃശൂർ ഇരിങ്ങാലക്കുട കുരിയാടുള്ള എംപവറർ ഇമ്മാനുവൽ പള്ളിയിലേക്ക് കൊണ്ടുപോയി. വൈകുന്നേരത്തോടെ സംസ്കാരം നടന്നു. നെടുമ്പാശ്ശേരിയിൽ കലക്ടർ മുഹമ്മദ് വൈ. സഫീറുല്ലയുടെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഇവിടെ ഏതാനും നിമിഷം പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എന്നിവർ ആദരാജ്ഞലികൾ അർപ്പിച്ചു. ജമ്മു രാജഹൗറയിൽനിന്ന് സുബേദാർ മേജർ ബി. വിശ്വമോഹന​െൻറ നേതൃത്വത്തിൽ നാല് സൈനികരുടെ അകമ്പടിയോടെയാണ് മൃതദേഹം കൊണ്ടുവന്നത്. തുടർന്ന് 9.50ഓടെ ഉദയംപേരൂർ സ്റ്റെല്ല മേരീസ് കോൺവ​െൻറിന് സമീപത്തെ കറുകയിൽ വീട്ടിലേക്ക് കൊണ്ടുവന്നു. ഒരു മാസം മുമ്പ് യാത്ര പറഞ്ഞുപോയ ആൻറണി സെബാസ്റ്റ്യ​െൻറ മൃതദേഹം വീട്ടിലേക്ക് എത്തിക്കുേമ്പാൾ ഭാര്യ അന്ന ഡയാന ജോസഫും ബന്ധുമിത്രാദികളും പൊട്ടിക്കരയുകയായിരുന്നു. ഏക മകൻ ഏഴുവയസ്സുകാരൻ ഏയ്ഡനെ ചേർത്തുനിർത്തി അന്നയും അമ്മ ഷീലയും വാവിട്ടു കരഞ്ഞതോടെ കണ്ടുനിന്നവരുടെ കണ്ണ് നിറഞ്ഞു. അര മണിക്കൂറോളം നീണ്ട പ്രാർഥനകൾക്കൊടുവിൽ മൃതദേഹം പൊതുദർശനത്തിന് തൊട്ടടുത്ത സഹോദരി ഭർത്താവി​െൻറ വീട്ടിലേക്ക് മാറ്റി. സംസ്ഥാന സർക്കാറിനുവേണ്ടി മന്ത്രി എ.സി. മൊയ്തീൻ അേന്ത്യാപചാരം അർപ്പിച്ചു. കെ.വി. തോമസ് എം.പി, കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല, വി.പി. സജീന്ദ്രൻ എം.എൽ.എ, കൗൺസിലർ വി.പി. ചന്ദ്രൻ, ഡോ. ഇവാനിയോസ് മാത്യൂസ് മെേത്രാപ്പോലീത്ത, സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, കോൺഗ്രസ് നേതാക്കളായ ടോണി ചമ്മണി, കെ. ബാബു, രാജു പി. നായർ, ബി.ജെ.പി ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, വിവിധ സേനാ വിഭാഗങ്ങൾ, എൻ.സി.സി, വിമുക്തഭടന്മാർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. കേരള പൊലീസ്, നാവികസേന എന്നിവർ ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് മൂന്നരയോടെ മൃതദേഹം തൃശൂർ ഇരിങ്ങാലക്കുട കുരിയാടുള്ള എംപവറർ ഇമ്മാനുവൽ പള്ളിയിലേക്ക് കൊണ്ടുപോയി. പരേതനായ മൈക്കിളി​െൻറയും ഷീലയുടെയും മകനായ ആൻറണി സെബാസ്റ്റ്യന് തിങ്കളാഴ്ച വൈകുന്നേരം കശ്മീരിൽ നിയന്ത്രണരേഖക്ക് സമീപം മെന്താറിൽവെച്ചാണ് പാക് ൈസന്യത്തി​െൻറ വെടിയേറ്റത്. സഹപ്രവർത്തകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് വീര ചരമം ഏറ്റുവാങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story