Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightധീരജവാന് ഔദ്യോഗിക...

ധീരജവാന് ഔദ്യോഗിക ബഹുമതികളോടെ നാട്​ വിടയേകി

text_fields
bookmark_border
ഇരിങ്ങാലക്കുട: ജമ്മു-കശ്മീരില്‍െവച്ച് വീരമൃത്യു വരിച്ച ലാന്‍സ് നായിക് ആൻറണി സെബാസ്റ്റ്യ​െൻറ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ എംപറര്‍ ഇമ്മാനുവേല്‍ സഭയുടെ ആസ്ഥാനമന്ദിരമായ മുരിയാട് സിയോണ്‍ ധ്യാനകേന്ദ്രത്തോടനുബന്ധിച്ചുള്ള സെമിത്തേരിയില്‍ സംസ്‌കരിച്ചു. ബുധനാഴ്ച വൈകീട്ട് 5.30ന് എറണാകുളം ജില്ലയിലെ ഉദയംപേരൂരിലുള്ള വസതിയില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം എത്തിച്ചു. ജില്ല കലക്ടര്‍ ടി.വി.അനുപമ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് പ്രഫ.കെ.യു.അരുണന്‍ എം.എല്‍.എ., ജില്ല റൂറൽ െപാലീസ് മേധാവി എം.കെ. പുഷ്‌കരന്‍, ലെഫ്‌റ്റനൻറ് കേണല്‍ തോമസ്, മുന്‍ എം.എല്‍.എ.തോമസ് ഉണ്ണിയാടന്‍, മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് സരള വിക്രമന്‍, തുടങ്ങിയവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ കാതറിന്‍ പോള്‍, ടി.ജി. ശങ്കരനാരായണന്‍, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ മധുസൂദനന്‍, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപ്പിള്ളി, പഞ്ചായത്തംഗം തോമസ് തൊകലത്ത് തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യോപചാരം അർപ്പിച്ചു. മരണാനന്തര ശുശ്രൂഷകള്‍ക്ക് ഫാ.ബിനോയ് മ ണ്ഡപത്തില്‍, ഡോ.ഫാ. വില്ലി, നവീന്‍ പോള്‍ എന്നിവര്‍ കാര്‍മികത്വം നല്‍കി. സംസ്കാര ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ നിരവധിപേർ എത്തി.
Show Full Article
TAGS:LOCAL NEWS 
Next Story