Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹ​പ്രവർത്തകനെ...

സഹ​പ്രവർത്തകനെ രക്ഷിക്കാൻ ആൻറണി ചാടിയിറങ്ങിയത് തോക്കിൻമുനയിലേക്ക്

text_fields
bookmark_border
കൊച്ചി: വെടിയേറ്റ് പിടയുന്ന സഹപ്രവർത്തകനെ താങ്ങിയെടുക്കുമ്പോഴാണ് ശത്രുവി​െൻറ തിരകൾ ആൻറണി സെബാസ്റ്റ്യ​െൻറ ശരീരത്തെയും തുളച്ചത്. വെടിയേറ്റ് ആദ്യം വീണ തമിഴ്നാട് സ്വദേശി ഹവിൽദാർ മാരിമുത്തുവിനെ കൈകളിൽ ഉയർത്താൻ ശ്രമിക്കുമ്പോഴായിരുന്നു ആൻറണിക്ക് വെടിയേറ്റത്. ശരീരം തുളച്ചുപാഞ്ഞ തിരകളാണ് ജീവനെടുത്തത്. നിയന്ത്രണരേഖ ലംഘിച്ച് പാകിസ്താൻ സൈന്യം വെടിയുതിർക്കുന്നതിനാൽ അതിർത്തിപ്രദേശമായ കൃഷ്ണഘട്ടിയിൽ സൈന്യം അതിജാഗ്രതയിലായിരുന്നു. പ്രകോപനമൊന്നുമില്ലാതെ വൈകീട്ട് അഞ്ചോടെ ഉണ്ടായ വെടിവെപ്പിലാണ് മാരിമുത്തു വീണത്. കാലിൽ വെടിയേറ്റ മാരിമുത്തുവിന് ഓടി രക്ഷപ്പെടാൻ സാധിക്കുമായിരുന്നില്ല. ഇതുകണ്ടയുടൻ ആൻറണി രക്ഷക്ക് ഓടിയെത്തുകയായിരുന്നു. മാരിമുത്തുവിനെ പിടിച്ചെഴുന്നേൽപിച്ച് നീക്കാനായിരുന്നു ശ്രമം. കൈകളിൽ മാരിമുത്തുവിനെ ചേർത്തുപിടിക്കുന്നതിനിെടയാണ് ആൻറണിക്കുനേരെ പാകിസ്താൻ സൈന്യം വെടിയുതിർത്തത്. ജാക്കറ്റുള്ളതിനാൽ മുന്നിൽനിന്നോ പിന്നിൽനിന്നോ വെടിവെച്ചാൽ ഒന്നും സംഭവിക്കില്ല. അതിനാൽ ജാക്കറ്റ് മറയില്ലാത്ത ശരീരത്തി​െൻറ വശത്ത്, കൈയുടെ താഴെ ഭാഗം നോക്കിയാണ് പാക് സൈന്യം വെടിയുതിർത്തത്. തിര ശരീരത്തി​െൻറ മറുഭാഗത്തുകൂടി പുറത്തേക്കുപോയിരുന്നു. പൂഞ്ചിലെ സൈനികാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ടെലിസ്കോപിക് പിസ്റ്റൾ ഉപയോഗിച്ചുള്ള വെടിയായതിനാലാകണം അത്ര കൃത്യതയെന്നും ആൻറണിയുടെ സഹപ്രവർത്തകർ പറഞ്ഞു. അതേസമയം, ഗുരുതര പരിക്കേറ്റ മാരിമുത്തു അപകടനില തരണം ചെയ്തതായി സൈനികവൃത്തങ്ങൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story