Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമയിലും കുരങ്ങനും...

മയിലും കുരങ്ങനും വിരുന്നുകാരായി വീട്ടിലെത്തി

text_fields
bookmark_border
ചെങ്ങന്നൂർ: യത് കൗതുകം പകർന്നു. മുളക്കുഴയിലെ അരീക്കരയിൽ പള്ളിക്കിഴക്കേതിൽ ഉഷയുടെ വീട്ടിലാണ് ചൊവ്വാഴ്ച ഉച്ചയോടെ മയിലും കുരങ്ങനും വിരുന്നിനെത്തിയത്‌. വീട്ടുകാർക്കും പ്രദേശവാസികൾക്കും ഇവരുടെ വരവ് ഏറെ കൗതുകമുണർത്തി. പെൺമയിലിന് നെല്ലും അരിയും ഗോതമ്പും കൊടുത്തത് വളരെ ഏറെ ഇണക്കത്തോടെ വന്ന് തിന്നു. ശാന്ത സ്വഭാവക്കാരനായ കുരങ്ങൻ വികൃതികൾ ഒന്നും കാട്ടിയില്ല. മയിൽ രണ്ടാം ദിവസമായ ഇന്നലെയും വീട്ടിൽ വന്നു. കഴിഞ്ഞ വർഷവും മയിൽ ഇതേ സമയത്ത് ഇവരുടെ വീട്ടിൽ വന്നിരുന്നതായി ഉഷ പറയുന്നു. കോൺഗ്രസ് വിശ്വാസ സംരക്ഷണ പദയാത്ര ചെങ്ങന്നൂർ: കെ.പി.സി.സി. വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി നയിക്കുന്ന വിശ്വാസ സംരക്ഷണ പദയാത്രയുടെ അഞ്ചാം ദിവസത്തെ പദയാത്ര ചെങ്ങന്നൂർ ബഥേൽ ജങ്ഷനിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി ബി. ബാബു പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു. പതാക ജാഥ ക്യാപ്റ്റൻ കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, ഡി.സി.സി. പ്രസിഡൻറ് എം. ലിജു. എ.ഐ.സി.സി അംഗം കെ.എൻ. വിശ്വനാഥൻ, കെ.പി.സി.സി സെക്രട്ടറിമാരായ മാന്നാർ അബ്ദുൽ ലത്തീഫ്‌, കെ.പി. ശ്രീകുമാർ, ഡി. വിജയകുമാർ, എബി കുര്യാക്കോസ്, നളന്ദാ ഗോപാലകൃഷ്ണൻ നായർ, സുനിൽ പി. ഉമ്മൻ, ജോർജ് തോമസ്, രാധേഷ് കണ്ണന്നൂർ, പി.വി. ജോൺ. ബിപിൻമാമ്മൻ, നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് സുജ ജോൺ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story